in ,

ബഹ്‌റൈനി പെണ്‍കുട്ടിക്ക് എച്ച്എംസിയില്‍ സങ്കീര്‍ണമായ മസ്തിഷ്‌ക ശസ്ത്രക്രിയ

ഹമദ് ജനറല്‍ ആസ്പത്രിയിലെ സര്‍ജന്‍മാര്‍ ഉള്‍പ്പെട്ട ടീം ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നു

ദോഹ: ബഹ്‌റൈനില്‍ നിന്നുള്ള പത്തുവയസുകാരിക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍(എച്ച്എംസി) സങ്കീര്‍ണമായ മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കി. ഹമദ് ജനറല്‍ ആസ്പത്രിയിലെ സര്‍ജന്‍മാര്‍ ഉള്‍പ്പെട്ട ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഹമദ് ജനറല്‍ ആസ്പത്രിയുടെ ഹൈബ്രിഡ് ഓപ്പറേറ്റിങ് റൂം ഉപയോഗിച്ച് ഒരു ശിശുരോഗിയില്‍ നടത്തിയ ആദ്യ ശസ്ത്രക്രിയയായിരുന്നു ഇത്.

അതുകൊണ്ടുതന്നെ സങ്കീര്‍ണമായ ഈ ശസ്ത്രക്രിയയുടെ പൂര്‍ത്തീകരണം സുപ്രധാനമായിരുന്നു. തല്‍സമയ നാവിഗേഷനും ഒരു പ്രക്രിയയുടെ വിജയം ഉടനടി വിലയിരുത്തുന്നതിനും പ്രാപ്തമാക്കുന്നതാണ് ഹൈബ്രിഡ് ഓപ്പറേറ്റിങ് റൂമെന്നും ഈ രണ്ടു ഘടകങ്ങളും രോഗികളുടെ പരിചരണവും ആരോഗ്യഫലങ്ങളും മെച്ചപ്പെടുത്തുന്നതാണെന്നും ഹമദ് ജനറല്‍ ആസ്പത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം ഇടക്കാലമേധാവി ഡോ.സിറാജ് ബെല്‍ഖെയര്‍ പറഞ്ഞു.

തലച്ചോറിലെ അപകടകരമായ വാസ്‌കുലാര്‍ അവസ്ഥയുടെ ഫലമായി മസ്തിഷ്‌ക രക്തസ്രാവം അനുഭവപ്പെട്ട രോഗിയെയാണ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. എന്‍ഡോവാസ്‌കുലാര്‍ എംബൊലൈസേഷന്‍ ഉപയോഗിച്ചായിരുന്നു രോഗിക്ക് തുടക്കത്തില്‍ ചികിത്സ നല്‍കിയിരുന്നത്. കത്തീറ്ററിന്റെ ഉപയോഗത്തിലൂടെ രക്തസ്രാവത്തിന് കാരണമാകുന്ന രക്തക്കുഴലുകളുടെ അസാധാരണമായ ശേഖരണത്തെ തടയുന്ന രീതിയാണിത്.

തലച്ചോറില്‍ വീണ്ടും രക്തസ്രാവമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുകയും മാതാപിതാക്കളുമായി കൂടിയാലോചന നടത്തി ധമനികളിലെ തകരാറുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ നടപടികള്‍ ക്യുവിസിയില്‍

നാലാമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സൂഖ് വാഖിഫില്‍ തുടക്കമായി