in ,

ബാങ്കുകള്‍ വളര്‍ച്ചയുടെ പാതയില്‍; 2018ല്‍ രേഖപ്പെടുത്തിയത് 9.5 ശതമാനം

ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കുകളെല്ലാം വളര്‍ച്ചയുടെ പാതയിലാണെന്നും മികച്ച അവസരങ്ങളാണ് ബാങ്കുകള്‍ മുന്നോട്ട് വെക്കുന്നതെന്നും ആഗോള ഓഡിറ്റ് വിദഗ്ധരായ കെ.പി.എം.ജി. കഴിഞ്ഞ വര്‍ഷം ഖത്തറിലെ ബാങ്കുകളുടെ ലാഭ വിഹിതത്തിലുണ്ടായ വളര്‍ച്ച ഏകദേശം 9.5 ശതമാനവും മൊത്തം സമ്പത്തില്‍ 3.2 ശതമാനത്തിന്റെ വളര്‍ച്ചയുമാണ്.

കെപിഎംജിയുടെ വാര്‍ഷിക ബാങ്കിങ് അവലോകന റിപ്പോര്‍ട്ടിന്റെ വര്‍ഷാദ്യ പതിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2018 ഖത്തറിലെ ബാങ്കിങ് മേഖലക്ക് ക്രിയാത്മക മുന്നേറ്റം നല്‍കിയ വര്‍ഷമാണ്. പുതുക്കിയ ബാസില്‍ 4 മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ ബാങ്കിങ് മേഖല മുന്നോട്ട് വന്നിട്ടുണ്ട്്.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) നിലവില്‍ ഇത്തരം നിര്‍ദേശങ്ങള്‍ മുഖവിലക്കെടുത്താണ് പ്രവര്‍ത്തിച്ചുവരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാസില്‍ 3 മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാനും അവനടപ്പിലാക്കാനും ഖത്തര്‍ നേരത്തെ തന്നെ തയ്യാറായിരന്നു.

ആഗോള മാന്ദ്യത്തെ തുടര്‍ന്ന്് ബാങ്കുകള്‍ക്ക് ആഗോള തലത്തില്‍ നല്‍കിവന്ന നിയന്ത്രണ മാര്‍ഗനിര്‍ദേശമാണ് ബാസില്‍.  പ്രശ്‌നങ്ങളെ എങ്ങിനെ നേരിടാമെന്നത് സംബന്ധിച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്യാനും അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട്‌പോകാനും ഖത്തറിലെ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആഗോള തലത്തിലുണ്ടാവുന്ന സാമ്പത്തിക തിരിച്ചടികള്‍ മറികടക്കാന്‍ ഇതു ബാങ്കുകളെ പ്രാപ്തമാക്കിയെന്നും കെപിഎംജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറിലെ ഭൂരിപക്ഷം ബാങ്കുകള്‍ക്കും നല്ല പ്രവര്‍ത്തന ഘടനയും വാര്‍ഷിക റിപ്പോര്‍ട്ട് ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുമാണ് ഉള്ളത്. ഏതാനും ചെറിയ മേഖലകളില്‍ മാത്രമാണ് രാജ്യത്തെ ബാങ്കുകള്‍ ഇനിയും മെച്ചപ്പെടേണ്ടതുള്ളൂവെന്നും കെപിഎംജി വ്യക്തമാക്കുന്നു. ബാങ്ക് ബോര്‍ഡ് ഡയരക്ടര്‍മാരുടെ കഴിവും വൈവിധ്യവും ഖത്തര്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.

പ്രധാനപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെ കുറിച്ചും ബോര്‍ഡ് അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയും അറിവും വൈദഗ്ധ്യവും ആവശ്യമാണ്. ബാങ്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഇതു വളരെ പ്രയോജനകരമായിരിക്കും. ഖത്തറിലെ ബാങ്കുകള്‍ക്ക് വളരെ കൃത്യതയാര്‍ന്നതും സുതാര്യവുമായ ഒരു ബോര്‍ഡ് തെരഞ്ഞെടുപ്പും നാമനിര്‍ദേശവും നിലവിലുണ്ട്.

എന്നാല്‍ യോഗ്യതയും കഴിവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമാണ് കൂടതല്‍ നിയമനങ്ങള്‍ ബോര്‍ഡിലേക്ക് ഉണ്ടാവേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നാലാമത് പ്രാദേശിക ഈത്തപ്പഴ മേള 23 മുതല്‍ സൂഖ് വാഖിഫില്‍

ജാമിഅ ഹാഷിമിയ്യ ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു