
‘ജെയ്ദ ബ്രിഡ്ജ്’ ബാല സാഹിത്യ നോവല്‍ ഡോ.അലി മുഹ്യിദ്ദീന് അല്‍ഖറദാഗി പ്രകാശനം ചെയ്യുന്നു
ദോഹ: മുഹമ്മദ് സിനാന് രചിച്ച ബാല സാഹിത്യ നോവല്‍ ‘ജെയ്ദ ബ്രിഡ്ജ്’ ഖത്തറില്‍ പ്രകാശനം ചെയ്തു. ലോക മുസ്ലിം പണ്ഡിത സഭ ജനറല്‍ സെക്രട്ടറി ഡോ.അലി മുഹ്യിദ്ദീന് അല്‍ഖറദാഗി പ്രകാശനം നിര്‍വഹിച്ചത്.
ഇസ്ലാം കഥയെഴുത്തിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഖുര്‍ആനിന്റെ വലിയൊരു ഭാഗം തന്നെ ചരിത്ര കഥകളാണെന്നും അദ്ദേഹം പറഞ്ഞു. ലോക മുസ്ലിം പണ്ഡിത സഭയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇസ്ലാം ഓണ്‍ വെബ് ഡയറക്ടര്‍ ഫൈസല്‍ നിയാസ് ഹുദവി അധ്യക്ഷത വഹിച്ചു.
മാനസം പുബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ശരീഫ് സി പി, പ്രൊഫഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അലി ഹസന് ഹുദവി, വജീഹുദ്ദീന്‍ വാഫി, മന്‍സൂര്‍ ഹുദവി പുല്ലൂര്‍, സിറാജുല്‍ ഹഖ് ഹുദവി, അഹ്മദ് ഹുദവി, സലാഹുദ്ദീന് ഹുദവി, ഡോ.സഫ്വാന്, ലുഖ്മാന് റഹ്മാനി, സല്മാന് കാളാവ് സംബന്ധിച്ചു.
അറുപത് പേജുകളുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനസം പബ്ലിക്കേഷന്‍സ് ആണ്. പതിനാലു വയസ്സുകാരനായ മുഹമ്മദ് സിനാന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് ഡോ. ബഹാഉദ്ദീന്‍ ഹുദവിയുടെയും നസ്മയുടെയും മകനാണ്. ദാറുല്‍ ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ അഫ്ലിയേറ്റഡ് സ്ഥാപനമായ ചാമക്കാല ന്ഹജു റഷാദ് കോളേജ് സെക്കന്ററി വിദ്യാര്‍ത്ഥിയാണ് സിനാന്.