in ,

ബിഎന്‍ഐ ഖത്തര്‍ വാര്‍ഷിക ബിസിനസ് അവാര്‍ഡ് ദാന ചടങ്ങ് 25ന്

ബിഎന്‍ഐ ഖത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മുഹമ്മദ് ഷബീബ് സംസാരിക്കുന്നു

ദോഹ: ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍(ബിഎന്‍ഐ) ഖത്തര്‍ മേഖലാ വാര്‍ഷിക അവാര്‍ഡ് ദാനച്ചടങ്ങ് 25 വ്യാഴാഴ്ച മരിയറ്റ് ഹോട്ടലില്‍ നടക്കുമെന്ന്് സംഘടനാ പതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയിലെ അംഗങ്ങളെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരസ്പര സഹായവും പുരോഗതി കൈവരിക്കാന്‍ പ്രായോഗിക മാര്‍ഗനിര്‍ദേശവും നല്‍കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കിങ് സംഘടനയാണ് ബി.എന്‍.ഐ. 73 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിഎന്‍ഐക്ക് നിലവില്‍ 2,52,000 അംഗങ്ങളുണ്ട്.

ഖത്തറില്‍ 125 അംഗങ്ങളാണ് സംഘടനക്കുള്ളത്. ബി.എന്‍.ഐ നെറ്റ്‌വര്‍ക്കില്‍ അംഗമാവുന്നതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് പോലും വളര്‍ന്നു പന്തലിക്കാനുള്ള സാധ്യതകളാണ് തുറക്കപ്പെടുന്നതെന്ന് പ്രതിനിധികള്‍ വിശദീകരിച്ചു. 33 വര്‍ഷം മുമ്പ് ഡോ. ഇവാന്‍ മിസ്‌നര്‍ അമേരിക്കയില്‍ ആരംഭിച്ചതാണ് ബി.എന്‍.ഐ. അംഗങ്ങള്‍ നേടിയ അഭിമാനകരമായ വ്യാപാര നേട്ടങ്ങള്‍ക്കും സംഭാവനകള്‍ക്കും അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തിലാണ് അവാര്‍ഡ് നല്‍കുന്നത്.

40 ലധികം അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്യപ്പെടുന്നത്. ഖത്തറില്‍ ആദ്യമായാണ് ബി.എന്‍.ഐ വാര്‍ഷിക അവാര്‍ഡ് ദാനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. ക്യു ടിക്കെറ്റ്‌സ് വഴി ടിക്കറ്റുകള്‍ സ്വന്തമാക്കി ആര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ബി.എന്‍.ഐ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മുഹമ്മദ് ഷബീബ്, ജേക്കബ് തോമസ്, അര്‍ഷാദ് അബ്ദുല്‍ അസീസ്, രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക് ചന്ദ്രികോത്സവം’ വ്യാഴാഴ്ച

ആസ്പയര്‍ റമദാന്‍ കായിക മേള: വനിതകള്‍ക്കായി പ്രത്യേക മത്സരങ്ങള്‍