in ,

ബി.ജെ.പിയുടെ വിജയം ഒഎഫ്‌ഐ ആഘോഷിച്ചു

ദോഹ: ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ(ഒഎഫ്‌ഐ) ദേശീയ ജനാധിപത്യ സഖ്യത്തിന്റെ(എന്‍ഡിഎ) തെരഞ്ഞെടുപ്പു വിജയം ആഘോഷിച്ചു. ഐസിസി അശോകാ ഹാളില്‍ നടന്ന പരിപാടിയില്‍ ഒഎഫ്‌ഐ വൈസ് പ്രസിഡന്റ് രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിസി വൈസ്പ്രസിഡന്റ് വിനോദ് വി നായര്‍, ഐസിബിഎഫ് ജനറല്‍ സെക്രട്ടറി അവിനാശ് ഗെയ്ക്കവാദ് എന്നിവര്‍ മുഖ്യാതിഥികളായി. മൂവരും ചേര്‍ന്ന് കേക്ക് മുറിച്ച് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

രമേഷ് കുമാര്‍, വിനോദ് വി നായര്‍, പ്രഭുമിശ്ര, വെങ്കിട് രാം, ഐസിസി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, എച്ച്.പി. പട്ടേല്‍, ദീപക് ഷെട്ടി, ഗോപിനാഥ്, സഞ്ജീവ് യാദവ് പ്രസംഗിച്ചു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സിദ്രയില്‍ വേര്‍പെട്ട സയാമീസ് ഇരട്ടക്കുഞ്ഞുങ്ങള്‍ ആദ്യ ജന്‍മദിന നിറവില്‍

‘അര്‍മാന്‍ മാലിക് ലൈവ് ഇന്‍ ഖത്തര്‍’ ഈദിന്റെ രണ്ടാംദിനത്തില്‍