in

ബീച്ചുകളിലും ദ്വീപുകളിലും ശുചീകരണം; 300 ടണ്‍ മാലിന്യം നീക്കം ചെയ്തു

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-17 20:27:37Z | |
Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-17 20:27:37Z | |

ദോഹ: രാജ്യത്തിന്റെ വടക്കന്‍, പടിഞ്ഞാറന്‍ ദ്വീപുകളിലുംബീച്ചുകളില്‍ ശുചീകരണ കാമ്പയിന്‍ നടത്തി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പിന്റെ നേതൃത്വത്തില്‍ വടക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ 120 കിലോമീറ്റര്‍ പരിധിയിലാണ് ബീച്ചുകളുടെ ശുചീകരണം. കാമ്പയിനില്‍ 300 ടണ്‍ മാലിന്യങ്ങളും അഞ്ചു മൃഗങ്ങളുടെ ശവശരീരങ്ങളും നീക്കംചെയ്തു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ബീച്ചുകള്‍ ശുചീകരിക്കുകയെന്ന കര്‍മ്മപദ്ധതിയുടെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായാണ് ശുചീകരണ പദ്ധതി നടപ്പാക്കുന്നത്.
വിവിധ ഘട്ടങ്ങളായി തിരിച്ചാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊതുശുചിത്വപദ്ധതി ഡയറക്ടര്‍ മുഹമ്മദ് ഫരാജ് അല്‍കുബൈസി പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ അബു അസ് സുലൂഫ് ഏരിയ മുതല്‍ അല്‍സുലൈമി വരെയുള്ള ബീച്ചുകള്‍ ശുചീകരിച്ചു. തുടര്‍ന്ന് അല്‍സുലൈമി മുതല്‍ മാഹിഷ് ഏരിയ വരെയും മൂന്നാംഘട്ടത്തില്‍ മാഹിഷ് മുതല്‍ സെക്രീത് വരെയുമായിരുന്നു ശുചീകരണം. മാലിന്യങ്ങളും അവശിഷ്ടങ്ങളും അംഗീകൃത സംവിധാനങ്ങളിലൂടെ നീക്കംചെയ്തു. ജെമായല്‍, ഖദജ്, അല്‍ഫാരിസ്, ഫരൈത്. അല്‍അരീഷ്, സുബാറ ഏരിയ വരെയുള്ള ബീച്ചുകളിലെ ശുചീകരണവും ഫലപ്രദമായി നടപ്പാക്കി.
ബീച്ച് ശുചീകരണ ക്യാമ്പയിന്‍ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഉള്‍പ്പെടുത്തുന്നുണ്ട്. ശുചീകരണ പരിപാലന വിഭാഗത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബീച്ചുകളുടെ മുന്‍ഗണനയുടെ അടിസ്ഥാനത്തിലാണ് ശുചീകരണ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഒഴിവുകാല, വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന നിലയില്‍ ബീച്ചുകളും ദ്വീപുകളും ശുചീകരിക്കുന്നതിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ബീച്ചുകള്‍ വര്‍ഷം മുഴുവന്‍ വൃത്തിയായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികളെടുക്കുന്നുണ്ട്. മാനുഷികവും സാങ്കേതികവുമായ എല്ലാ സ്രോതസ്സുകളും ശുചീകീരണത്തിനാവശ്യമായ എല്ലാ സാമഗ്രികളും മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.
താമസക്കാരും സ്വദേശികളും വിദേശവിനോദസഞ്ചാരികളും ഉള്‍പ്പടെയുള്ളവര്‍ക്ക് ബീച്ചുകളിലെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഒരുക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ബീച്ചുകളുടെ ശുചീകരണത്തിന് പൊതുജനങ്ങള്‍ മന്ത്രാലയവുമായി സഹകരിക്കണമെന്ന് അധികൃതര്‍ ആഹ്വാനം ചെയ്തു. തെറ്റായതും അപരിഷ്‌കൃതവുമായ പെരുമാറ്റങ്ങള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ മാലിന്യങ്ങള്‍ വലിച്ചെറിയരുത്. ബീച്ചുകളില്‍ സ്ഥാപിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട ബോക്‌സുകളിലും മറ്റ് സൗകര്യങ്ങളിലുമായിരിക്കണം മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പാസേജ് ടു ഇന്ത്യ: ഡോഗ് ഷോ ശ്രദ്ധേയമായി

ഗതാഗതത്തിരക്ക്: സ്‌കൂള്‍ പ്രവര്‍ത്തിസമയത്തില്‍ മാറ്റം വരുത്തിയേക്കും