in ,

ബെര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം ക്യുഎന്‍സിസിയില്‍

ദോഹ: ബെര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍(ക്യുഎന്‍സിസി) സ്ഥാപിച്ചു. ഖത്തര്‍ മ്യൂസിയംസിന്റെ ആഭിമുഖ്യത്തിലാണ് യഥാര്‍ഥ ബെര്‍ലിന്‍ മതിലിന്റെ ഭാഗം പ്രദര്‍ശനത്തിനായി ഒരുക്കിയത്. ഖത്തര്‍ ഫൗണ്ടേഷനവുമായുള്ള സാംസ്‌കാരിക പങ്കാളിത്തത്തിന്റെ ഭാഗമായാണിത്.

ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിന്റെ രണ്ടാംവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ചു കൂടിയാണ് മതിലിന്റെ ഭാഗം പ്രദര്‍ശിപ്പിക്കുന്നത്. ക്യുഎന്‍സിസിയില്‍ മതിലിന്റെ ഭാഗം അവതരിപ്പിക്കുന്ന ചടങ്ങില്‍ ഖത്തറിലെ ജര്‍മന്‍ അംബാസഡര്‍ ഹന്‍സ് ഉദോ മുസെല്‍, ഖത്തര്‍ മ്യൂസിയംസ് ആക്ടിങ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഹമ്മദ് മൂസ അല്‍നംല, കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രസിഡന്റ് ഓഫീസ്(ക്യുഎഫ്) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹിഷാം ഇ.നൂറിന്‍, ഖത്തര്‍ മ്യൂസിയംസ് പബ്ലിക് ആര്‍ട്ട് മേധാവി അബ്ദുല്‍റഹ്മാന്‍ അല്‍ഇസ്ഹാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ബെര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം സ്ഥാപിച്ചപ്പോള്‍

മൂന്ന് പതിറ്റാണ്ടുകാലം പശ്ചിമ കിഴക്കന്‍ ജര്‍മനികളെ വേര്‍തിരിച്ചിരുന്ന വിഖ്യാതമായ ബെര്‍ലിന്‍ മതിലിന്റെ ഒരു മീറ്ററിലധികം വീതിയും 3.5 മീറ്ററിലധികം ഉയരവും ഒരുമീറ്ററിലധികം കട്ടിയുമുള്ള ഭാഗമാണ് പ്രദര്‍ശനത്തിനുള്ളത്. ഉരുക്കുബാറുപയോഗിച്ച് ബലപ്പെടുത്തിയ മതിലിന്റെ പുറത്ത് സ്േ്രപ പെയിന്റ് കൊണ്ട് ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രതീക്ഷയെയും സ്വാതന്ത്ര്യം, മാറ്റം എന്നിവയെയും കുറിക്കുന്ന രചനകളാണിവ.

ക്യുഎന്‍സിസിയിലെത്തുന്ന പൊതുജനങ്ങള്‍ക്കും മതിലിന്റെ ഭാഗം സന്ദര്‍ശിക്കാം. 2017ലെ ഖത്തര്‍- ജര്‍മന്‍ സാംസ്‌കാരിക വര്‍ഷത്തോടനുബന്ധിച്ചാണ് ബെര്‍ലിന്‍ മതില്‍ ഭാഗം ഖത്തറിലെത്തിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ജാനൂബ് സ്റ്റേഡിയത്തിലെ സെന്‍സറി റൂമിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

ഒഡീസ്സി നൃത്തം: ഐസിസിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു