
ദോഹ: ഗസല്‍ ആസ്വാദകരുടെ കൂട്ടായ്മയായ ദോഹ ദര്‍ബാറും ക്യൂ ബിസ് ഇവന്റ്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബേഖുദി ലൈവ് ഷോ ഈ മാസം 21ന് ദോഹയില്‍. പ്രശസ്ത സംഗീത സംവിധായകനും ഗസല്‍ ഗായകനുമായ വീത് രാഗ്, യുവ ഗായിക പൂജ ഗൈതൊണ്ട, യുവ ഗസല്‍ ഗായകന് രാഗേഷ് എന്നിവരാണ് ഈ ഗസല്വിരുന്നില് ഒന്നിക്കുക.
ദോഹ കോര്ണീഷിനടുത്തുള്ള ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ വൈകീട്ട് ആറു മണിക്കാണ് പരിപാടി. ഉറുദു ഗസല്‍ രംഗത്ത് ആദ്യമായി മലയാളികള്‍ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ഗസല്‍ ആല്‍ബത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം കോഴിക്കോട്ട് നടന്ന ബേഖുദി ലൈവിന്റെ ആദ്യ പ്രകടനം സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേന ക്യുടിക്കറ്റ്സ് ഡോട്കോമില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 55451510