
ദോഹ: മടപ്പള്ളി അലുംനി ഫോറം (എംഎഎഫ്) ഖത്തര്‍ ചാപ്റ്റര്‍ പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വഖ്‌റ ബര്‍വയില്‍ നടന്ന പരിപാടിയില്‍ റഊഫ് കൊണ്ടോട്ടി ക്ലാസ് നല്‍കി. മാഫ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ബിനോയ് ബാലന്‍ അധ്യക്ഷത വഹിച്ചു.
പദ്മരാജ് കൈനാട്ടി ഉദ്ഘാടനം ചെയ്തു. ഷമീര്‍ മടപ്പള്ളി, റയീസ് മടപ്പള്ളി സംസാരിച്ചു. പ്രശാന്ത് ഒഞ്ചിയം, ജ്യോതിഷ് കെ ടി കെ, ശംസുദ്ധീന്‍ കൈനാട്ടി, റിജു ആര്‍, അന്‍സാരി വെള്ളികുളങ്ങര, മദ്ഖനി വള്ളിക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.