in ,

ബോളിവുഡ് ഫോക്ക് ഡാന്‍സ് ശില്‍പ്പശാല ഐസിസിയില്‍ നടന്നു

ഐസിസിയില്‍ നടന്ന ബോളിവുഡ് ഡാന്‍സ് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ(ഐസിസി) ആഭിമുഖ്യത്തില്‍ ബോളിവുഡ്, ഫോക്ക് ഡാന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു.  ഭാവ്‌ന സാഗര്‍ നായിക് നേതൃത്വം നല്‍കിയ ശില്‍പ്പശാലയില്‍  45 പേര്‍ പങ്കെടുത്തു.  പത്തു മുതല്‍ അന്‍പത് വയസുവരെ പ്രായമുള്ളവരുടെ പങ്കാളിത്തമുണ്ടായിരുന്നു.  ഡാന്‍സ് ഫിറ്റ്‌നസ്, വിനോദ പരിപാടികള്‍ നടന്നു.  

വിവിധ ഡാന്‍സ് നമ്പരുകളായ ചൗഗദ താര, ദോലിഡ, മേരാ വാലാ ഡാന്‍സ്, റൗഡി ബേബി, മാംഗല്യം(ബാംഗ്ലൂര്‍ ഡേയ്‌സ്), കൊമ്പി പലാലി, ബെയ്‌ലാന്ദോ, ഹിറ്റ് ഓണ്‍ ദി ഫ്‌ളോര്‍, സ്ലോ മോഷന്‍ തുടങ്ങിയവയ്‌ക്കൊപ്പം ചുവടുവച്ചു. നൃത്തവുമായി ബന്ധപ്പെട്ട വിവിധ പാഠങ്ങളും വിദ്യാര്‍ഥികള്‍ക്കായി പകര്‍ന്നുനല്‍കി.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ കോര്‍ഡിനേറ്റിങ് ഓഫീസറും ഇന്ത്യന്‍ എംബസി കൗണ്‍സലറുമായ രാജേഷ് കാംബ്ലെ, ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെ.എം.സി.സി നാദാപുരം മണ്ഡലം ‘ഇന്‍സാഫ് ‘ സമ്മേളനം നാളെ

അമ്മാന്‍ ജൂനിയര്‍ ടെന്നീസ് കിരീടം മുബാറക്ക അല്‍നുഐമിക്ക്