
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം മുഖേന പതിനൊന്ന് കിലോയിലധികം മയക്കുമരുന്ന് കടത്താനുള്ള ശ്രമം ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി. സ്റ്റഫ്ഡ് കുക്കീസ് പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് കടത്താനുള്ള ശ്രമമാണ് അധികൃതര്‍ പൊളിച്ചത്. ഏഷ്യന്‍ രാജ്യത്തുനിന്നുമെത്തിയ യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന സ്റ്റഫ്ഡ് കുക്കീസ് ബോക്‌സിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 11.627 കിലോഗ്രാം ഹാഷിഷാണ് പിടിച്ചെടുത്തത്. രാജ്യത്തേക്ക് നിയമവിരുദ്ധ ഉത്പന്നങ്ങളും വസ്തുക്കളും കൊണ്ടുവരുന്നതിനും കടത്തുന്നതിനുമെതിരെ കസ്റ്റംസ് അതോറിറ്റി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിമാനത്താവളത്തിലും തുറമുഖങ്ങളിലും അതിര്‍ത്തി ചെക്ക് പോയിന്റുകളിലും അത്യാധുനിക സാങ്കേതികസംവിധാനങ്ങള്‍ക്കു പുറമെ പരിശോധനാ നടപടികളും കര്‍ക്കശമാക്കിയിട്ടുണ്ട്.