in ,

ഭക്ഷ്യ സ്വയംപര്യാപ്തത: ലക്ഷ്യത്തേക്കാള്‍ മുന്നേറിയതായി മന്ത്രാലയം

ദോഹ: കാര്‍ഷിക, കന്നുകാലി, മത്സ്യബന്ധനമേഖലകളിലെ സ്വയംപര്യാപ്തതയുടെ കാര്യത്തില്‍ 2019ല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ വളരെയധികം മുന്നേറാനായതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് വലിയ നേട്ടം കൈവരിക്കാനായതായി മന്ത്രാലയത്തിലെ കാര്‍ഷിക ഫിഷറീസ് കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ.ഫാലേഹ് ബിന്‍ നാസര്‍ അല്‍താനി പറഞ്ഞു. കാര്‍ഷിക ഉത്പാദനത്തില്‍ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധിപദ്ധതികള്‍ക്ക് 2019ല്‍ തുടക്കംകുറിച്ചിരുന്നു.
ഇവ ഗുണപരമായ പ്രതിഫലനങ്ങളാണ് സൃഷ്ടിച്ചത്. നിരവധി ഉത്പന്നങ്ങളില്‍ സ്വയംപര്യാപ്തയുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.പച്ചക്കറികളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത 70ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ പത്ത് ഹരിതഗൃഹപദ്ധതികള്‍ ഉള്‍പ്പടെ നടപ്പാക്കുന്നു. സ്വകാര്യമേഖലയെ ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍. ഒരു പദ്ധതി ഒരു ലക്ഷം സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയിലായിരിക്കും. ഈ പദ്ധതികൡലൂടെ 21,000 ടണ്‍ പച്ചക്കറികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷം സ്‌ക്വയര്‍മീറ്ററില്‍ ഒരു പദ്ധതിയെന്ന നിലയില്‍ പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി 24 പുതിയ ഹരിതഗൃഹ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പ്രതിവര്‍ഷം 3,000 ടണ്‍ ശേഷിയില്‍ ഒട്ടകപാല്‍ ഉത്പാദിപ്പിക്കുന്നതിനായി രണ്ട് പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ടേബിള്‍ മുട്ടകളുടെ ഉത്പാദനത്തിനായി നാലു പദ്ധതികളും നടപ്പാക്കുന്നു. ഒരു വര്‍ഷം 180 ദശലക്ഷം മുട്ടകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പദ്ധതികള്‍. ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കാണ് സാമ്പത്തികസഹായം ലഭ്യമാക്കുന്നത്. പ്രതിവര്‍ഷം 4,000 ടണ്‍ മത്സ്യ ഉത്പാദനശേഷിയുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഫ്‌ളോട്ടിംഗ് കൂടുകളിലാണ് ഉത്പാദനം. ചെമ്മീന്‍ കൃഷി ചെയ്യാനുള്ള പദ്ധതിയും തുടങ്ങി. പ്രതിവര്‍ഷം ലക്ഷ്യമിടുന്നത് 1000 ടണ്ണിന്റെ ഉത്പാദനമാണ്.
ഖത്തറിലെ പച്ചക്കറി ഉല്‍പാദനം 2017ലെ 55,000 ടണ്ണില്‍ നിന്ന് 2019ല്‍ 74,000 ടണ്ണായി ഉയര്‍ന്നു. ഈ മേഖലയില്‍ 27 ശതമാനമാണ് സ്വയംപര്യാപ്തത. പ്രാദേശിക ഈത്തപ്പഴ ഉത്പാദനം 2017ലെ 28,000 ടണ്ണില്‍ നിന്ന് 2019ല്‍ 29,500 ടണ്ണായി വര്‍ധിച്ചിരുന്നു. 84 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാനായി. പാല്‍ ഉത്പാദനം 2017ലെ 60,000 ടണ്ണില്‍ നിന്ന് 2019ല്‍ 230,000 ടണ്ണായി ഉയര്‍ന്നു. 106 ശതമാനത്തിലധികമാണ് സ്വയംപര്യാപ്തത. ഫ്രഷ് ചിക്കന്‍ ഉത്പാദനം 2017ല്‍ 11,000 ടണ്ണായിരുന്നത് 2019 ല്‍ 28,000 ടണ്ണായി ഉയര്‍ന്നു. ഇത് രാജ്യത്തിന്റെ മൊത്തം ആവശ്യകതയുടെ 124 ശതമാനത്തിലധികമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ കെ എം സി സി വളയം പഞ്ചായത്ത് സമ്മേളനം ശ്രദ്ധേയമായി

ഖത്തര്‍ ഓപ്പണ്‍: ഡബിള്‍സ് കിരീടം രോഹന്‍ ബൊപ്പെണ്ണ സഖ്യത്തിന്‌