in ,

മംഗോളിയ സായുധ അഭ്യാസപ്രകടനത്തില്‍ ഖത്തര്‍ പങ്കെടുത്തു

ദോഹ: മംഗോളിയന്‍ തലസ്ഥാനമായ ഉലന്‍ ബതാറില്‍ തുടങ്ങിയ ഖാന്‍ ക്വസ്റ്റ്2019 സംയുക്ത സൈനിക അഭ്യാസപ്രകടനത്തില്‍ ഖത്തര്‍ പങ്കെടുക്കുന്നു. മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ത്മാഗിന്‍ ബതുല്‍ഗയുടെ സാന്നിധ്യത്തിലായിരുന്നു തുടക്കം. ജൂണ്‍ 28വരെ അഭ്യാസപ്രകടനങ്ങള്‍ തുടരും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 47 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. സായുധസേനയാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ഖത്തരി സായുധസേനയിലെ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഹമദ് അഹമ്മദ് അല്‍നുഐമി, ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍തവാദി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

യുഎസ് ഇന്‍ഡോ പസഫിക് കമാന്‍ഡ് നേവി കമാന്‍ഡര്‍ ഫില്‍ ഡേവിഡ്‌സണ്‍, മംഗോളിയ പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റംഗവും ഗവണ്‍മെന്റംഗവുമായ ഗന്‍ബത് എ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ തുടങ്ങിയവരും പങ്കെടുത്തു. എക്‌സര്‍സൈസില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരെയും വ്യക്തികളെയും സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കുകയെന്നാണ് പ്രധാന ലക്ഷ്യം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ടൂറിസം മേഖലയില്‍ ഖത്തര്‍- ജോര്‍ദ്ദാന്‍ സഹകരണം ശക്തമാക്കുന്നു

ലോക അത്‌ലറ്റിക്‌സിന് ഇനി 96 ദിനങ്ങള്‍; കൗണ്ട്ഡൗണ്‍ തുടരുന്നു