in ,

മക്ക ഉച്ചകോടിക്ക് അമീര്‍ ഇല്ല: ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുക്കും

ദോഹ: മക്കയില്‍ തുടങ്ങുന്ന അടിയന്തര ജിസിസി ഉച്ചകോടിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയായിരിക്കും ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ നയിക്കുകയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കവെയാണ് മക്കയില്‍ സുപ്രധാന ഉച്ചകോടി ചേരുന്നത്. മേഖലയില്‍ സമീപകാലത്തുണ്ടായ വിവിധ വിഷയങ്ങളാണ് ത്രിദിന ഉച്ചകോടിയുടെയും അനുബന്ധ സമ്മേളനങ്ങളുടെയും അജണ്ട.

2017 ജൂണിലാണ് സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയത്. അതിനുശേഷം ഖത്തറിന്റെ പങ്കാളിത്തത്തില്‍ നടക്കുന്ന ഉന്നതതല യോഗങ്ങളിലൊന്നാണ് ഉച്ചകോടി. സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, മറ്റു രാജ്യങ്ങള്‍ നേരിട്ട് അഭിമുഖീകരിക്കുന്ന യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം പങ്കെടുക്കും.

മേഖലയിലെ സുരക്ഷാ വിഷയങ്ങളാണ് ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീറിനെ സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദ് രേഖാമൂലം ക്ഷണിച്ചിരുന്നു.

ദോഹയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിക്ക് ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനിയാണ് സഊദി രാജാവിന്റെ ക്ഷണം കൈമാറിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ എക്‌സ്‌പോ സെപ്റ്റംബര്‍ മൂന്ന് മുതല്‍

ജൂണ്‍ മൂന്നിന് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം