in ,

മജ്‌ലിസ് പൊതുപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

ദോഹ: കേരള മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡ് ഈ അധ്യയന വര്‍ഷം മദ്‌റസകള്‍ക്കായി നടത്തിയ പൊതുപ രീക്ഷാ ഫലം ജമാഅത്തെ ഇസ്ലാമി കേരള അസി.അമീര്‍ പി. മുജീബുറഹ്മാനും ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസനും ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 97 ശതമാനവും സെക്കന്ററി വിഭാഗത്തില്‍ 98 ശതമാനവും പേര്‍ വിജയിച്ചു. 

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളില്‍  നിന്ന് പ്രൈമറി വിഭാഗത്തില്‍ 33 പേരും സെക്കന്‍ഡറി വിഭാഗത്തില്‍ 14 പേരും ടോപ്പേഴ്‌സ് ഓഫ് ദ ഇയറായി  തെരഞ്ഞെടുക്കപെട്ടു. പരീക്ഷാ ഫലം ംംം.ാമഷഹശലെറൗയീമൃറ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. െ്രെപമറി തലത്തില്‍ തന്‍സിഹ താജുദ്ദീന്‍ ഒന്നാം റാങ്കും അഫീഫ ജബീന്‍ ടി.എം. രണ്ടാം റാങ്കും ഫര്‍ഹാന്‍ മുഹമ്മദ് ഹഫീസ്, ഹിബ ഹിന്ദ് എന്നിവര്‍ മൂന്നാം റാങ്കും നേടി. പുനര്‍  മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ പേപ്പര്‍ ഒന്നിന് 300 രൂപയോടു കൂടി സൈറ്റില്‍ നിന്ന് ലഭിച്ച മാര്‍ക്ക് ലിസ്റ്റ്  സഹിതം മേയ് 25 നകം ഓഫീസില്‍ ലഭിച്ചിരിക്കണം.

സി.ഐ.സി. എജുക്കേഷന്‍ വിംഗ് ഡയറക്ടര്‍എം.എസ്. അബ്ദുറസാഖ്, സെക്രട്ടറി മുഹമ്മദ് അലി, മജ്‌ലിസ് ട്രെയ്‌നര്‍മാരായ അബ്ദുല്‍ ജലീല്‍, ഷാക്കിര്‍  വയനാട്, എഐഎം ദോഹ പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട്, എഎംെഎ ശാന്തിനികേതന്‍ വഖ്‌റ പ്രധാനധ്യാപകന്‍  എം.ടി. ആദം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നു അല്‍ജാനൂബ് സ്റ്റേഡിയത്തില്‍

കുട്ടികള്‍ക്കായി ഗരംങ്കാവോ ആഘോഷമൊരുക്കി റേഡിയോ സുനോ