
ദോഹ: കെഎംസിസി ഖത്തര്‍ മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നോമ്പുതുറ സംഗമം സംഘടിപ്പിച്ചു. തുമാമ ഓഫീസില്‍ നടന്ന ചടങ്ങില്‍ പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രധാന അധ്യാപകന് ശംസുദ്ധീന്‍ മാസ്റ്റര്‍ റമദാന് സന്ദേശം നല്കി. ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എ വി ബക്കര്‍, റസാഖ് റോയലില്നിന്നും ഫണ്ട്് സ്വീകരിച്ച്് റിലീഫ് ഫണ്ട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഉപദേശക സമിതി അംഗം എ എ മുഹമ്മദ്, ലീഗല്‍ സെല്‍ ചെയര്മാന് അഡ്വ. ജാഫര്‍ഖാന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പിഎസ്എം ഹുസൈന്, ഡോ. സമീര്‍ കലന്തന്, മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം ആശംസകള്‍ നേര്‍ന്നു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി തസ്ലീം ഖാലിദ് സ്വാഗതവും ട്രഷറര്‍ റാഫി പട്ടിക്കര നന്ദിയും പറഞ്ഞു.