in

‘മതപൗരനല്ല; രാജ്യ പൗരന്‍’ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു

കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംഗമത്തില്‍ നിന്ന്

ദോഹ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരപരിപാടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘മതപൗരനല്ല; രാജ്യ പൗരന്‍’ എന്ന ശീര്‍ഷകത്തില്‍ കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഗമം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. പ്രത്യക്ഷമായ മത വിവേചനം ഉള്ളടങ്ങിയ പൗരത്വ ദേദഗതിനിയമം, സംഘ പരിവാറിന്റെ പ്രഖ്യാപിത ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ടി മുബാറക് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ശാഹിദ് ഓമശേരി അധ്യക്ഷത വഹിച്ചു. ദല്‍ഹി ജാമിഅ മില്ലിയ്യയില്‍, പൗരത്വ പ്രക്ഷോഭത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയ ശഹീന്‍ അബ്ദുല്ല, വീഡിയോ കോണ്‍ഫറന്‍സ് വഴി ആശംസ നേര്‍ന്നു. ഫാത്തിമ നജ്മല്‍ സംസാരിച്ചു. ഫൈസല്‍ അബൂബക്കര്‍, നിമിഷ എന്നിവര്‍ കവിതയും , മഹ്‌സൂം ചേന്ദമംഗല്ലൂര്‍ ഗാനവും അവതരിപ്പിച്ചു. കുട്ടികളുടെ ചിത്രീകരണവും , അഹമ്മദ് ഷാഫിയുടെ ഏകാഭിനയവും ശ്രദ്ധേയമായി. സെക്രട്ടറി അഫ്‌സല്‍ ചേന്ദമംഗല്ലൂര്‍ സ്വാഗതവും സി.കെ.ആരിഫ് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

രജിസ്റ്റര്‍ ചെയ്തത് 5690 പുതിയ വാഹനങ്ങള്‍; 608 ഗതാഗത അപകടങ്ങള്‍

കായിക ചാമ്പ്യന്‍ഷിപ്പുകള്‍ ഫിഫ ലോകകപ്പിന് സഹായകരം: അല്‍തവാദി