in

മദ്‌റസ സര്‍ഗമേള സമാപിച്ചു

അല്‍ഫസ്വാഹ മദ്‌റസ സര്‍ഗമേള സമാപനചടങ്ങില്‍ നിന്ന്‌

ദോഹ: ഖത്തര്‍ കേരള ഇസ്‌ലാഹി സെന്ററിന് കീഴില്‍ സലത്ത ജദീദില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ മദ്‌റസയിലെ വിദ്യാര്‍ഥികളുടെ സര്‍ഗവിരുന്നും അവാര്‍ഡ് ദാനവും ‘അല്‍ഫസ്വാഹ 2020’ സമാപിച്ചു. മദീന ഖലീഫ ഇന്റര്‍നാഷണല്‍ ബ്രിട്ടീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സി ഇ ഒ ഷാജി അലി ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്നു.
ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ ടീം ബ്ലൂവിനുള്ള ട്രോഫി ടീം കാപ്റ്റന്മാരായ ആയിഷ അബ്ദുല്‍ ഹകീം, നഫാഹ് അബ്ദുല്ല എന്നിവര്‍ ഏറ്റുവാങ്ങി.
പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ കെ.ടി ഫൈസല്‍ സലഫി, സി പി ശംസീര്‍ വിതരണം ചെയ്തു. അബ്ദുല്‍ ഹക്കീം, മദ്‌റസ പ്രിന്‍സിപ്പല്‍ മുജീബ് റഹ്മാന്‍ മിശ്കാത്തി, ഉമര്‍ സലാഹി സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബിസിനസുകാരുടെ കൂട്ടായ്മ ബി2ബി പ്രവര്‍ത്തനമാരംഭിച്ചു

ക്രിക്കറ്റ്: കുവൈത്തിന് കിരീടം