
ദോഹ: സാമ്പത്തിക വാണിജ്യമന്ത്രാലയം ഡിസംബറില്‍ നടത്തിയ പരിശോധനാ കാമ്പയിനില്‍ പിടികൂടിയത് 160 നിയമലംഘനങ്ങള്‍. വ്യവസായ വാണിജ്യ ഷോപ്പുകള്‍, പൊതു സ്റ്റോറുകള്‍, വാണിഭ കേന്ദ്രങ്ങള്‍, രാജ്യത്തെ മറ്റു പ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധന. നിര്‍ബന്ധിത വിലനിര്‍ണയം പാലിക്കാതിരിക്കല്‍, ബില്ലുകള്‍ അറബി ഭാഷയില്‍ ഇല്ലാതിരിക്കല്‍, ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നും ലൈസന്‍സ് നേടാതെ ഓഫര്‍ പ്രഖ്യാപിക്കല്‍, കാലഹരണപ്പെട്ട ഉത്്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍, പച്ചക്കറികളുടെയും പഴങ്ങളുടെയും ബുള്ളറ്റിന്‍ വിലകള്‍ പാലിക്കാതിരിക്കല്‍, വിലകള്‍ പ്രഖ്യാപിക്കാതിരിക്കല്‍, ഉത്പന്നത്തിന്റെ വിവരണവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, തെറ്റോ വഞ്ചനാപരമോ ആയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം ചെയ്യല്‍, അത്തരത്തില്‍ വിലകള്‍ പ്രദര്‍ശിപ്പിക്കല്‍ എന്നിവയുള്‍പ്പടെയുള്ള ലംഘനങ്ങളാണ് പിടികൂടിയത്. ഉപഭോക്തൃ സംരക്ഷണ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും തീരുമാനങ്ങളും അനുസരിച്ചാണ് ശിക്ഷ. നിയമലംഘനങ്ങളുടെ വ്യാപ്തി അനുസരിച്ച് സ്ഥാപനം അടച്ചുപൂട്ടുന്നതു മുതല്‍ സാമ്പത്തിക പിഴയും 5,000 മുതല്‍ 30,000 റിയാല്‍വരെ പിഴയുമാണ് ശിക്ഷ. ഉപഭോക്തൃ സംരക്ഷണ നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും ലംഘകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പരിശോധനാ കാമ്പയിന്‍ ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.