
ദോഹ: മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ പുതിയ ഭാരവാഹികളായി ലിയാഖത്ത് പണിക്കവീട്ടില്‍ (പ്രസി), ലാല്‍മോന്‍ വലിയകത്ത് (സെക്ര), ഷാഹുല്‍ കോട്ടപ്പുറത്ത് (ട്രഷ), റഫീഖ് കെ മുഹമ്മദ് (വൈസ് പ്രസി), താഹ ജമാല്‍ (ജോ സെക്ര) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യ ഉപദേശകാരായി മുജീബ് കിഴക്കൂട്ട്, കാസിം കറുത്തക്ക, മുസ്തഫ പണിക്കവീട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് ലിയാഖത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലാല്‍മോന്‍ സ്വാഗതവും ശാഹുല്‍ നന്ദിയും പറഞ്ഞു.