
ദോഹ: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ബാംഗിള്‍ ഫെസ്റ്റിവലിന്(വള ഉത്സവം) തുടക്കമായി. ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി 300ലധികം നൂതനവും വൈവിധ്യവുമാര്‍ന്ന ഡിസൈനുകളില്‍ വളകളുടെ ശേഖരമാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ഖത്തറിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ഔട്ട്ലെറ്റുകളിലും വള ഉത്സവത്തിന്റെ ഭാഗമായുള്ള കാമ്പയിന് ഒക്ടോബര്‍ അഞ്ചുവരെ തുടരും. വളകള്‍ക്കായി 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിയെടുക്കുമ്പോള്‍ സീറോ ഡിഡക്ഷന് എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. സ്വര്‍ണനിരക്കില്‍ യാതൊരു കുറവുംവരുത്തില്ല. പണിക്കൂലി മാത്രം നല്കിയാല് മതിയാകും.

ഇറ്റലി, സിംഗപ്പൂര്‍, തുര്‍ക്കി, മലേഷ്യ, ഖത്തര്‍, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന ഡിസൈനുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എത്നിക്സ്, ഇറ, മൈന്‍, ഡിവൈന്‍, പ്രെഷ്യ, സ്റ്റാര്‍ലെറ്റ് തുടങ്ങി വിവിധ ബ്രാന്‍ഡുകളിലുള്ള വളകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്.
പരമ്പരാഗത, സമകാല ഡിസൈനുകളിലുള്ള ആഭരണങ്ങളുണ്ടാകും. വിവിധ സംസ്കാരങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും വരുന്നവരുടെ അഭിരുചികള്‍ക്കിണങ്ങുന്ന ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്.