in ,

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സംഘടിപ്പിച്ച രക്തദാനക്യാമ്പില്‍ നിന്ന്‌

ദോഹ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാന്‍ഡ്മാളിലെ മലബാര്‍ ഗോള്‍ഡ് ഔട്ട്‌ലെറ്റിന് സമീപം ഡിസംബര്‍ 26നായിരുന്നു ക്യാമ്പ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സഹകരണമുണ്ടായിരുന്നു.
ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊതുജനങ്ങള്‍ക്കു പുറെ മലബാര്‍ ഗോള്‍ഡിലെ പതിനഞ്ച് ജീവനക്കാരും രക്തദാനത്തില്‍ പങ്ക് ചേര്‍ന്നു. 70പേര്‍ രക്തം ദാനം ചെയ്തു.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായാണ് തങ്ങള്‍ ശ്രനിക്കുന്നതെന്നും എച്ച്എംസി ഉള്‍പ്പടെയുള്ളവയുടെ പിന്തുണയോടെ രക്തദാന ക്യാമ്പിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും മലബാര്‍ ഗോള്‍ഡ് സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍ പറഞ്ഞു.
ഖത്തറിലെ ജനങ്ങള്‍ക്കിടയില്‍ രക്തദാനത്തെക്കുറിച്ചുള്ള ബോധവല്‍കരണമാണ് പ്രധാനമായി ലക്ഷ്യമിട്ടതെന്ന്് മാനേജ്‌മെന്റ്് അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ലോകത്തെമ്പാടും ഓരോ സെക്കന്‍ഡിലും രക്തം ആവശ്യമുള്ളവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരാളുടെ രക്തദാനം മൂന്ന് ജീവനുകള്‍ രക്ഷിക്കാന്‍ പ്രാപ്തമാണെന്നാണ് കണക്കുകള്‍.
ഈ സാഹചര്യത്തിലാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സംസ്‌കൃതി ഖത്തര്‍ കളിക്കൂട്ടം ബാലോത്സവം സംഘടിപ്പിച്ചു

ഉവൈസ് ഫലാഹിക്ക് സ്വീകരണം നല്‍കി