in ,

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സമ്മര്‍ ഓഫര്‍ പ്രഖ്യാപിച്ചു

ദോഹ: പത്ത് രാജ്യങ്ങളിലായി 250 റീട്ടെയില്‍ ഔട്ട്ലെറ്റുകളുളള മുന്‍നിര ജ്വല്ലറി ബ്രാന്റായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സ്പാര്‍ക്ലിങ് സമ്മര്‍ ഓഫര്‍ പ്രഖ്യാപിച്ചു. സ്വര്‍ണ വജ്രാഭരണങ്ങളുടെ വിപുല ശേഖരമാണ് ഖത്തറിലെ മലബാര്‍ ഗോള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ ഒരുക്കുന്നത്. ജൂലൈ പതിനാല് വരെ ഓഫര്‍ തുടരും. ഈ കാലയളവില്‍ ഖത്തറിലെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഷോറൂമുകളില്‍ നിന്ന് സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവരില്‍ ഭാഗ്യശാലികള്‍ക്ക് സ്വര്‍ണക്കട്ടി ലഭിക്കുന്നതിനുള്ള അവസരമുണ്ടാകും.

500 റിയാലിന്റെ സ്വര്‍ണ- ഡയമണ്ട് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പില്‍ പങ്കെടുക്കാനാകും. പത്ത് റാഫിള്‍ഡ്രോയിലായി നൂറു ഗ്രാം സ്വര്‍ണം വീതമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. ഓരോ ഡയമണ്ട് ആഭരണ പര്‍ച്ചേസിനുമൊപ്പം സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണ്‍ ലഭിക്കും. ഉറപ്പായ ക്യാഷ് ബാക്കിനൊപ്പം ഭാഗ്യശാലികള്‍ക്ക് നൂറുശതമാനം വരെ ക്യാഷ് ബാക്ക് ലഭിക്കും.

22 ക്യാരറ്റ് ഗോള്‍ഡ് എക്സ്ചേഞ്ചിനൊപ്പം സിറോ ഡിഡക്ഷന്‍ സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഈ ഉത്സവകാലത്തിന് കൂടുതല്‍ തിളക്കമേകാന്‍ വിവിധ ദേശങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊളളുന്ന എത്ത്നിക്സ്-ആന്റി ക്രാഫ്റ്റ്ഡ് ഡിസൈനര്‍ ജ്വല്ലറി, ഇറ- അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, മൈന്‍- ഡയമണ്ട്സ് അണ്‍ലിമിറ്റഡ്, ഡിവൈന്‍- ഇന്ത്യന്‍ ഹെരിറ്റേജ് ജ്വല്ലറി, പ്രഷ്യ-ജെം ജ്വല്ലറി,സ്റ്റാര്‍ലെറ്റ്-കിഡ്സ് ജ്വല്ലറി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ശേഖരമാണ് അവതരിപ്പിക്കുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കമ്യൂണിറ്റി കോളേജ് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ലോകത്തെ മികച്ച എയര്‍ലൈനായി അഞ്ചാം തവണയും ഖത്തര്‍ എയര്‍വേയ്‌സ്