in

മലയാളം മിഷന്‍ അധ്യാപക പരിശീലനം ഖത്തറില്‍ സമാപിച്ചു

മലയാളം മിഷന്‍ സംഘടിപ്പിച്ച അധ്യാപക പരിശീലന പരിപാടിയില്‍ നിന്ന്‌

ദോഹ: കേരളീയം ഖത്തര്‍ സംഘടിപ്പിച്ച മലയാളം മിഷന്‍ അധ്യാപക പരിശീലനം ഖത്തറില്‍ സമാപിച്ചു. സമാപന സദസ്സില്‍ മുന്‍ ഐസിസി പ്രസിഡന്റ് കെ ഗിരീഷ് കുമാര്‍, മലയാളം മിഷന്‍ പരിശീലകന്‍ റിട്ട. പ്രിന്‍സിപ്പാള്‍ മോഹനനെ കേരളീയം ഖത്തറിന് വേണ്ടി ആദരിച്ചു.
കേരളീയം ഖത്തര്‍ പ്രസിഡന്റ് ദുര്‍ഗാദാസ്, വൈസ് പ്രസിഡന്റ് മധു അഭിമന്യു, മാധ്യമ പ്രവര്‍ത്തകന്‍ ഒ. മുസ്തഫ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. മലയാളം മിഷന്‍ ഖത്തര്‍ അധ്യാപിക സിന്ധു ടീച്ചറെ ആദരിച്ചു. കേരളീയം ഖത്തര്‍ ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നും മലയാളി അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് കേരള സര്‍ക്കാര്‍ മലയാളം മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിവരങ്ങള്‍ക്ക്: 70657331

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാല്‍പ്പതാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കം

റേഡിയോ സുനോ ഡ്രാമ ഫെസ്റ്റ്: ‘നൊമ്പരത്തിപ്പൂവ്’ മികച്ച നാടകം