
ദോഹ: ഇന്ത്യയുടെ ആത്മാവ് കാക്കുന്ന രാഷ്ട്രീയ പ്രബുദ്ധതയാണ് മലയാളിയുടേതെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ്. വെറുപ്പിന്റെ രാഷ്ട്രീയം ഉയര്‍ത്തിയ ബിജെപിക്ക് ഒരു സീറ്റ് പോലും നല്‍കാതിരിക്കാന്‍ കാണിച്ച പ്രബുദ്ധതയില്‍ അഭിമാനികളാകണമെന്നും ഇടത് അക്രമ രാഷ്ട്രീയവും അഹങ്കാരവും കേരളീയര്‍ കുഴിച്ചുമൂടിയ തെരഞ്ഞെടുപ്പ് ഫലമാണ് നാം കണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖത്തര്‍ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി റമദാന്‍ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംസിസി സംസ്ഥാന സെക്രട്ടറി റയീസലി വയനാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എംഎസ്എഫ് കമ്മിറ്റി നടപ്പാക്കുന്ന ബഹുമുഖ പദ്ധതിയിലേക്ക് ജില്ലാ കമ്മിറ്റി നല്‍കിയ ഒരു ലക്ഷം രൂപയുടെ സഹായം സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദ് അലിയും ജില്ലാ കള്‍ച്ചറല്‍ വിങ്ങിന്റെ വിഹിതം അര്‍ഥ ടീം അംഗങ്ങളും ചേര്‍ന്ന് എം എസ് എഫ് നേതാക്കള്‍ക്ക് കൈമാറി.
റമദാന്‍ ആത്മീയം ആരോഗ്യം വിമോചനം എന്ന പ്രമേയം അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട് വിശദീകരിച്ചു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം, കെ പി മുഹമ്മദലി, വി ടി എം സാദിഖ് ഹനീഫ ബക്കര്‍ സംസാരിച്ചു. കെഎംസിസി നേതാക്കളായ ഒഎ കരീം, റഹീസ് പെരുമ്പ, ഇല്ല്യാസ് മാസ്റ്റര്‍, എംടിപി മുഹമ്മദ് കുഞ്ഞി, അബ്ദു ലത്തീഫ് ആലായന്‍, ഇസ്മായില്‍ ഹുദവി, അബ്ബാസ് മണ്ണാര്‍ക്കാട്, മുഹമ്മദ് അലി ഫൈസി നാട്ട്യമംഗലം സംബന്ധിച്ചു.
ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി കെ ഹൈദര്‍ അലി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഹക്കീം കെ പി ടി, എം കെ ബഷീര്‍, പി പി ജാഫര്‍ സാദിഖ്, അഷ്‌റഫ് പുളിക്കല്‍,പ്രവര്‍ത്തക സമിതി അംഗങ്ങളായ സുലൈമാന്‍ ആലത്തൂര്‍, ഷമീര്‍ മുഹമ്മദ്, സുലൈമാന്‍ ഹാജി, സിറാജ് പി എ, ശരീഫ് മാത്തക്കല്‍, ഷാജഹാന്‍. കെ, മുജീബ് കരിമ്പ, മുഹമ്മദ് ഹാജി റോളക്‌സ്, സിറാജുല്‍ മുനീര്‍, യൂസഫ് പി കെ, മഖ്ബൂല്‍ ടി, അബ്ദു റസാക്ക് ഒറ്റപ്പാലം, സൈനുല്‍ ആബിദ്, സലീം അപ്പക്കാടന്‍, ജലീല്‍ വളരാനി, ബഷീര്‍ തൃത്താല, മൊയ്തീന്‍ കുട്ടി എം, അബ്ദുല്‍ കരീം വിപി, മുഹമ്മദലി ഒറ്റപ്പാലം, നസീര്‍ പുളിക്കല്‍, നേതൃത്വം നല്‍കി മുഹമ്മദലി വാഹബി പ്രാര്‍ഥന നിര്‍വഹിച്ചു.