
നദോഹ: ഖത്തര്‍ പാലേരി പാറക്കടവ് മഹല്ല് കമ്മറ്റി മഹല്ല് സംഗമവും മഹല്ല് ഖാദി എ.പി. മൂസ്സ മൗലവിയെ ആദരിക്കലും സംഘടിപ്പിച്ചു. എഫ്.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സാദിഖ് ചെന്നാടന്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി. എം. സഫിര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അലി ഇല്ലത്ത് അധ്യക്ഷത വഹിച്ചു. മഹല്ല് ഖാദിയെ മഹല്ല് കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് പൊന്നടയണിയിച്ച് ആദരിച്ചു.
മൂസ്സ മൗലവി മറുപടി പ്രസംഗം നടത്തി. മജീദ് മൈലശ്ശേരി, കബീര്‍ കെ.എസ്, ഹമീദ് പാലേരി, സമദ് മാണിക്കോത്ത്, നജീബ് എം, ശാക്കിര്‍ പി. സംസാരിച്ചു. കെ.എന്‍. മുജീബ് റഹ്മാന് സമാപന പ്രഭാഷണം നടത്തി. ബാസില്‍ സ്വാഗതം പറഞ്ഞു. അംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന, ഡോക്യുമെന്ററി പ്രദര്‍ശനം, കുട്ടികളുടെ ഒപ്പന, മോണോആക്ട്, തുടങ്ങിയ കലാപരിപാടികളും, ഗാനമേള എന്നിവയും നടന്നു. പരിപാടിക്ക് ഷബീര്‍ എ.പി, നജ്മല്‍ ടി, ഷഫീഖ്, ഷരീഫ്, നജീബ്, അഷറഫ് എ.പി തുടങ്ങിയവര്‍ നേതൃത്വം നല്കി.