
ദോഹ: പൗരത്വ ഭേദഗതി ബില്ലിലൂടെ മോദിയും അമിത് ഷായും ലക്ഷ്യമിടുന്നത് ഇന്ത്യയിലെ മത ന്യൂനപക്ഷമായ മുസ്്‌ലിം ജനതയെയാണെന്നും രാജ്യത്തോട് കൂറും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ഇന്ത്യയിലെ മതേതര വിശ്വാസികള്‍ ഈ കുടില തന്ത്രത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും കെ പി സി സി നിര്‍വ്വാഹക സമിതി അംഗം അഡ്വ. ഐ മൂസ. ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജിയുടെ 150 ാം വാര്‍ഷിക പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഷറഫ് വടകര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതവും ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഒഐസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ കെകെ, അബ്ദുല്‍ മജീദ് തോടന്നൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കുഞ്ഞിക്കൃഷണന്‍ നമ്പ്യാര്‍ ആശംസകള്‍ നേര്‍ന്നു.