in

മാമ്മോഗ്രാഫി ടെസ്റ്റും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു

ദോഹ: ഫോക്ക് ഖത്തര്‍ ലേഡീസ് വിംഗ് അലീവിയ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് 45 നും 69 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്  സൗജന്യ സ്തനാര്‍ബുദ പരിശോധന സംഘടിപ്പിക്കുന്നു. വുഖൈര്‍ അലീവിയ മെഡിക്കല്‍ സെന്ററില്‍ 29 വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട്  അഞ്ചുവരെയാണ് പരിശോധന. ഇതു സംബന്ധിച്ച വനിതാ വിംഗ്  യോഗം ലൈല റസാക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ. രാജശ്രീ ലക്ഷ്മി അധ്യക്ഷ്യത  വഹിച്ചു. റംല മുഹമ്മദ് അലി, ശബ്‌ന മന്‍സൂര്‍, ദീപ്തി രൂപേഷ്, സീനത് അഷ്‌റഫ്, ഫസ്മിന ഷഫീക്ക്, സ്മീര ഷാജു, തസ്‌നി നസീഫ് എന്നിവര്‍ സംസാരിച്ചു. രശ്മി ശരത്ത് സ്വാഗതവും വിദ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.സ്തനാര്‍ബുദ മമ്മോഗ്രാഫി ടെസ്റ്റിന് പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ പേര് രജിസ്റ്റര്‍ ചെയ്യുക: രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 66224813, 33313656, 33126422, 55094609.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാംസ്‌കാരിക വൈവിധ്യങ്ങളുടെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഇന്ന്

ഖത്തറും അര്‍മേനിയയും സഹകരണം ശക്തിപ്പെടുത്തുന്നു