in

മാള്‍ ഓഫ് ഖത്തറില്‍ അക്രോബാറ്റിക് ഷോ ആകര്‍ഷകമായി

ഷോപ്പ് ഖത്തറിന്റെ ഭാഗമായി മാള്‍ ഓഫ് ഖത്തറില്‍ നടന്ന സാംസ്‌കാരിക വിനോദ പരിപാടികളില്‍ നിന്ന

ദോഹ: ഷോപ്പ് ഖത്തര്‍ വാണിജ്യോത്സവത്തിന്റെ ഭാഗമായി മാള്‍ ഓഫ് ഖത്തറില്‍ അരങ്ങേറിയ അക്രോബാറ്റിക് ഷോ ആകര്‍ഷകമായി. വാരാന്ത്യദിനമായ വെള്ളിയാഴ്ച ഷോ കാണാന്‍ വലിയ ജനസഞ്ചയമാണ് മാള്‍ ഓഫ് ഖത്തറിലെത്തിയത്. അന്തര്‍ദേശീയ കലാകാരന്‍മാരുടെ ആകര്‍ഷകമായ നൃത്തചര്യകളും അതിശയകരമായ അക്രോ ബാലന്‍സ് കഴിവുകളും സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായി. മാജിക് ഷോ, സര്‍ക്കസ്, പരമ്പരാഗത സംഗീതപ്രകടനങ്ങള്‍ തുടങ്ങിയവും അരങ്ങേറി. വിനോദ സഞ്ചാരികളെയും താമസക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ‘ഷോപ്പ് ഖത്തര്‍’ ഉത്സവത്തിലെ പങ്കാളിയെന്ന നിലയില്‍ ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലിന്റെ (ക്യുഎന്‍ടിസി) സംരംഭങ്ങളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് മാള്‍ ഓഫ് ഖത്തര്‍ സിഇഒ ഖാലിദ് സാം ഹോസ്ന്‍ പറഞ്ഞു.
രാജ്യത്തിന്റെ മാള്‍ എന്ന നിലയില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന വിനോദം നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണ്, മാത്രമല്ല ലോകോത്തര ഇവന്റുകളുടെ ഒരു കലണ്ടര്‍ ഷോപ്പര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജനുവരി 31വരെയാണ് ഷോപ്പ് ഖത്തര്‍. മാള്‍ ഓഫ് ഖത്തര്‍ ഉള്‍പ്പടെ തെരഞ്ഞെടുത്ത മാളുകളും ഷോപ്പിങ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇക്കാലയളവില്‍ നടക്കുന്നത്. ഖത്തറിലെ മൂന്നാഴ്ചത്തെ ഷോപ്പിങ് ഉത്സവം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചൈനീസ് പുതുവത്സരാഘോഷത്തോടെ സമാപിക്കും. ആഘോഷങ്ങളുടെ ഭാഗമായി മാള്‍ ഓഫ് ഖത്തറില്‍ ചൈനീസ് സാംസ്‌കാരിക ഹബ്ബ് തുറന്നിട്ടുണ്ട്. ചൈനീസ് കാലിഗ്രഫി, ഫോട്ടോബൂത്ത് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. മുഖത്ത് ഛായം തേയ്ക്കല്‍ ഉള്‍പ്പടെയുള്ള ഇനങ്ങളും നടക്കും. ജനുവരി 31വരെ രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയാണ് ഹബ്ബിലേക്കുള്ള പ്രവേശനം. ചൈനീസ് ഡ്രമ്മര്‍, ഡ്രാഗണ്‍ പരേഡ്, പരമ്പരാഗത ചൈനീസ് വിനോദപരിപാടികള്‍, റോമിങ് പരേഡുകള്‍ എന്നിവയെല്ലാം നടക്കുന്നുണ്ട്. മറ്റു വിവിധ മാളുകളിലും ജനുവരി 31വരെ വിവിധ പരിപാടികള്‍ നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൊറോണ: വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി

റാസ് മത്ബഖ് അക്വാട്ടിക് ഫിഷറീസ് ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു