
ദോഹ: മിഡില്‍ഈസ്റ്റിലെ ഏറ്റവും മികച്ച 50 റിയല്‍എസ്‌റ്റേറ്റ് കമ്പനികളുടെ പട്ടികയില്‍ ഖത്തറിലെ നാലു കമ്പനികള്‍ ഇടംനേടി. ഇതില്‍തന്നെ രണ്ടു ഖത്തരി കമ്പനികള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ഫോബ്‌സ് മിഡില്‍ഈസ്റ്റ് മാഗസിനാണ് 2019ലെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മേഖലയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളെ ഒക്ടോബര്‍ 21ലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയില്‍ എസ്ദാന്‍ ഹോള്‍ഡിങ് ഗ്രൂപ്പിനാണ് നാലാം സ്ഥാനം. 4.5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണിമൂല്യം. പട്ടികയില്‍ മുന്നിലെത്തിയ ഖത്തരി കമ്പനിയും എസ്ദാനാണ്. 3.6 ബില്യണ്‍ ഡോളര്‍ വിപണി മൂല്യത്തോടെ ബര്‍വ റിയല്‍ എസ്റ്റേറ്റിന് ആറാം സ്ഥാനം. റിയല്‍ എസ്റ്റേറ്റ് വികസന മേഖലയിലെ ഏറ്റവും വലിയ ഖത്തരി കമ്പനികളിലൊന്നാണ് ബര്‍വ റിയല്‍ എസ്റ്റേറ്റ്. റസിഡന്‍ഷ്യല്‍, വാണിജ്യ, മിശ്രോപയോഗ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ വരുമാനവര്‍ധനവിനിടയാക്കുന്ന സമതുലിതമായ ആസ്തികളാണ് ബര്‍വയുടെ കീഴിലുള്ളത്. ബര്‍വ റിയല്‍എസ്റ്റേറ്റിന്റെ ആകെ ആസ്തി 31.5 ബില്യണ്‍ റിയാലാണ്. പട്ടികയില്‍ 12-ാം സ്ഥാനത്ത് യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനിയും(യുഡിസി) 38-ാം സ്ഥാനത്ത് മസായ റിയല്‍എസ്‌റ്റേറ്റുമാണ്. 1.3 ബില്യണ്‍ ഡോളറാണ് മസായ റിയല്‍എസ്‌റ്റേറ്റിന്റെ വിപണിമൂല്യം. ഒക്ടോബര്‍ 21ലെ കണക്കുകള്‍ പ്രകാരം മസായ റിയല്‍എസ്‌റ്റേറ്റിന്റെ വിപണിമൂല്യം 229 മില്യണ്‍ ഡോളറിലേക്കെത്തിയിട്ടുണ്ട്. ഖത്തറിന്റെ റിയല്‍എസ്‌റ്റേറ്റ് മേഖലക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി അടുത്തബന്ധമാണുള്ളത്. ഖത്തര്‍ നടപ്പാക്കിവരുന്ന പേള്‍ ഖത്തര്‍, മുഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹ, ലുസൈല്‍ സിറ്റി പദ്ധതികള്‍ ലോകപ്രശസ്തമാണ്. മറ്റു നിരവധി സുപ്രധാന നിര്‍മാണപദ്ധതികള്‍ പുരോഗമിക്കുന്നു.
2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് ഖത്തറിന്റെ റിയല്‍എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച കൂടുതല്‍ പ്രകാശിതമാക്കുമെന്നും ഫോബ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഫോബ്സിന്റെ മികച്ച 50 റിയല്‍എസ്‌റ്റേറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംനേടിയ നാല് ഖത്തരി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പ്രാദേശിക ആസ്തി വിപണിയുടെ കരുത്ത് പ്രതിഫലിപ്പിക്കുന്നു.