
ദോഹ: മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ടിലെ വേനല്‍ക്കാല വിനോദപരിപാടികള്‍ക്ക് മികച്ച പ്രതികരണം. ആഗസ്ത് അവസാനം വരെ പരിപാടികള്‍ തുടരും. കുടുംബങ്ങള്‍ക്കും കലാപ്രേമികള്ക്കുമായി ആകര്‍ഷകമായ ശില്‍പ്പശാലകളും പരിപാടികളുമാണ് നടക്കുന്നത്.
1400 വര്‍ഷത്തെ ചരിത്രവും വൈവിധ്യമാര്‍ന്ന മെറ്റീരിയലുകളും രൂപങ്ങളും ഉള്‍ക്കൊള്ളുന്ന മ്യൂസിയത്തിന്റെ വിശാലമായ ശേഖരപത്തില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള പരിപാടികളാണ് ജൂലൈ, ആഗസ്ത് മാസങ്ങളിലായി നടന്നുവന്നിരുന്നത്. കല, കാലിഗ്രഫി ശില്‍പ്പശാലകള്‍, മ്യൂസിയത്തിലേക്ക് പ്രതിദിനമുളള സന്ദര്‍ശനങ്ങള്‍ എന്നിവയെല്ലാ ംപരിപാടികളുടെ ഭാഗമാണ്.
എല്ലാ പ്രായത്തിലുമുള്ളവര്‍ക്കായി ആര്‍ട്ട് ആന്റ് കാലിഗ്രഫി ടീം വികസിപ്പിച്ച 35ലധികം കോഴ്സുകളാണ് ഇക്കാലയളവില്‍ മിയ അവതരിപ്പിച്ചത്. ആഗസ്ത് മാസത്തിലെ എല്ലാ ദിവസവും മ്യൂസിയം സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിന്റെ വിപുലമായ ശേഖരം കാണാനുള്ള അവസരമുണ്ടാകും.
മ്യൂസിയം ഗൈഡുകളുടെ ടീമിലെ ഒരംഗം ഇവരോടൊപ്പമുണ്ടാകും. വര്‍ഷത്തിലുടനീളം ഉച്ചകഴിഞ്ഞ് രണ്ടു മണിക്കുള്ള പതിവു ടൂറുകള്‍ക്കു പുറമെയാണ് സമ്മര്‍ സീസണില്‍ എല്ലാ ദിവസവും രാവിലെ പത്തിനും പന്ത്രണ്ടിനുമാണ് സന്ദര്‍ശനത്തിനുള്ള അവസരം. ബുക്കിങ് ആവശ്യമില്ല.
വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. അലാവുദ്ദീന്‍ പ്രമേയത്തിലുള്ള സമ്മര്‍ക്യാമ്പ് സീരിസിലെ അവസാനത്തേത് ആഗസ്ത് 21ന് നടക്കും. ആറു മുതല്‍ 12വയസുവരെ പ്രായമുള്ളവര്‍ക്കായാണ് പരിപാടി.