in ,

മുഖൈനിസ് കാലാവസ്ഥാകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മുഖൈനിസ് കാലാവസ്ഥാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്തപ്പോള്‍

ദോഹ: മുഖൈനിസ് മേഖലയില്‍ കാലാവസ്ഥാ കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ക്യു വെതര്‍ എന്ന ആപ്ലിക്കേഷനും തുടക്കം കുറിച്ചു.

കാലാവസ്ഥാ വിവരങ്ങള്‍, പ്രവചനങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ കാണാനാകും. വിവിധ കാലാവസ്ഥാഘടകങ്ങള്‍ സംബന്ധിച്ച പ്രത്യേക അളവുകളും ആപ്പിലുണ്ടാകും. ഉദ്ഘാടനത്തിനുശേഷം കേന്ദ്രത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.

കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം, റഡാര്‍ ടവര്‍, പുതിയ കാലാവസ്ഥാ റഡാറിന്റെ പ്രവര്‍ത്തനസംവിധാനം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു. സാങ്കേതികവിദ്യയുടെയും മികവിന്റെയും ശേഷിയുടെയും കാര്യത്തില്‍ ഏറ്റവും ആധുനികമാണ് മുഖൈനിസ് കേന്ദ്രം.

കേന്ദ്രത്തിന്റെ കാലാവസ്ഥാ പ്രവചനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ റഡാര്‍ സംവിധാനം സഹായകമായിരിക്കും. കാലാവസ്ഥയുടെ പല ഘടകങ്ങളും കൂടുതല്‍ കൃത്യമായും ഫലപ്രദമായും നിരീക്ഷിക്കാനാകും. ഉദ്ഘാടനചടങ്ങില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്റ്റാര്‍സ് ഓഫ് സയന്‍സ് റിയാലിറ്റി ഷോ 11-ാം സീസണ്‍ ഇന്നു മുതല്‍

ടൈഗര്‍ സിന്ദാ ഹൈ പ്രദര്‍ശനം 18ന്