
ദോഹ: മുന്‍ ഖത്തര്‍ പ്രവാസി മത്തിപറമ്പ്, പുത്തന്‍പള്ളി തളിയന്‍ തോട്ടോളി മുസ്തഫ(50) ചെന്നൈയില്‍ മരണപെട്ടു. പരേതരായ തളിയന്‍ തോട്ടോളി അഹമ്മദ് ഹാജിയുടെയും പടന്നക്കര ഒറ്റപുരക്കല്‍ കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ചെന്നൈയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: പള്ളിക്കണ്ടി(പെരിങ്ങത്തൂര്‍)നബീസ, മക്കള്‍:നാസിം ടിടി, നയീം ടി ടി(ബാംഗ്ലൂര്‍), സഹോദരങ്ങള്‍:ബഷീര്‍ (ബാംഗ്ലൂര്‍), മൈമൂനത്,സല്‍മ, സകീന. ഖബറടക്കം പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. നാട്ടിലും മറുനാട്ടിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന മുസ്തഫയുടെ ആകസ്മിക നിര്യാണത്തില്‍ സഫാരി ഗ്രൂപ്പ് ഡറക്ടറും ജനറല്‍ മാനേജറുമായ കെ.സൈനുല്‍ ആബിദീന്‍ അനുശോചനം രേഖപ്പെടുത്തി.