
ദോഹ: മുന്‍ ഖത്തര്‍ പ്രവാസി കായംകുളം പുതുപള്ളി വേലംപറമ്പില്‍ ഹൈദര്‍ ഖാന് (86) നാട്ടില്‍ നിര്യാതനായി. കായംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി സൂപ്രണ്ട് ആയി വിരമിച്ചതാണ്. 74 മുതല്‍ 83 വരെ ഖത്തറില്‍ അല്‍ സദ്ദിലെ സലാം സ്റ്റുഡിയോ ആന്റ് സ്റ്റോര്സില് അക്കൗണ്ടന്റായിരുന്നു. ഭാര്യ: പരേതയായ സുലൈഖ ബീവി. മക്കള്‍: ഹൈദര്‍ ഖാന് സലീം രാജ്, ഹൈദര്‍ഖാന്‍ ഷാജഹാന് (ഇരുവരും ഖത്തര്‍), നൂര്ജഹാന്, ഹൈദര്‍ഖാന്‍ ഹാഷിം. മരുമക്കള്‍: സീനത്ത്, നിസ, സലീം, ജഹാന്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കായംകുളം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.