
ദോഹ: സി ഐ സി മദീന ഖലീഫ സോണ്‍ കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഇസ്്‌ലാമിക ചിന്തകന്‍ മുറാദ് ഹോഫ്മാന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വിശ്വാസികളുടെ സ്വഭാവമഹിമ കണ്ട് ഇസ്‌ലാമിലേക്ക് ആകൃഷ്ടനായ അപൂര്‍വം പാശ്ചാത്യ നയതന്ത്രജന്‍മാരില്‍ ഒരാളായിരുന്നു മുറാദ് ഹോഫ്മാനെന്നും വരും കാലത്ത് യൂറോപ്പാണ് ഇസ്‌ലാമിന് പ്രതീക്ഷ നല്‍കുന്നത് എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ ഇസലാം സ്വീകരണമെന്നും ഡോ.അബ്ദുല്‍സലാം അഹ്മദ് പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷവും ജര്‍മന്‍ വിദേശകാര്യ സര്‍വീസില്‍ 15 വര്‍ഷത്തോളം സ്വയം വിരമിക്കുന്നത് വരെ തുടര്‍ന്നത്, പാശ്ചാത്യ രാജ്യങ്ങള്‍ വ്യക്തികളുടെ വിശ്വാസ സംബന്ധമായ കാര്യങ്ങളിള്‍ വെച്ചുപുലര്‍ത്തുന്ന സഹിഷ്ണുതയും സഹാനുഭൂതിയും വിളിച്ചോതുന്നതായിരുന്നുവെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പെനുന്‍സില സബ് എഡിറ്ററും വിദേശകാര്യ വിദഗ്ധനുമായ പി കെ നിയാസ്, യാസിര്‍ ഇ, സാകിര്‍ നദ്‌വി, നൗഫല്‍ പാലേരി, ഖാസിം ടി കെ സംസാരിച്ചു. പി പി അബ്ദുറഹ്മാന്‍ ഖിറാഅത്ത് നടത്തി.