
ദോഹ: ഖത്തര്‍ ചെസ്സ് അസോസിയേഷന് ചെയര്മാന് മുഹമ്മദ് അല്മുദാഖയെ രാജ്യാന്തര മൈന്‍ഡ് സ്പോര്‍ട്സ് അസോസിയേഷന്റെ(ഐഎംഎസ്എ) വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ചൈനയിലെ ഹെങഷുയില് നടക്കുന്ന വേള്‍ഡ് മൈന്‍ഡ് സ്പോര്‍ട്സ് ഗെയിംസ് 2019നോടനുബന്ധിച്ചു നടന്ന ജനറല്‍ അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്.
49 രാജ്യങ്ങളില്‍നിന്നായി 200ലധികം താരങ്ങളാണ് ലോകഗെയിംസില് മത്സരിക്കുന്നത്. ടോപ് റാങ്കിങിലുള്ള താരങ്ങള്‍ മത്സരിക്കുന്ന വേള്‍ഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പും ഇതിനോടനുബന്ധിച്ച പുരോഗമിക്കുന്നു. രാജ്യാന്തര ചെസ്സ് അസോസിയേഷന്റെ പ്രതിനിധിയായാണ് അല്മുദാഖ വേള്‍ഡ് മൈന്‍ഡ് സ്പോര്‍ട്സ് ഗെയിംസില്‍ പങ്കെടുക്കുന്നത്. അസോസിയേഷന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അല്മുദാഖ പ്രതികരിച്ചു.
2020ല്‍ നടക്കുന്ന രാജ്യാന്തര യൂണിവേഴ്സിറ്റീസ് ചാമ്പ്യന്‍ഷിപ്പില്‍ വേള്‍ഡ് ചെസ്സ് ഫെഡറേഷന്റെ പ്രതിനിധിയായി അല്മുദാഖയെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. ഖത്തരി ചെസ്സിന് ലഭിച്ച മികച്ച നേട്ടമായാണ് ഇതിനെ കണക്കാക്കുന്നതെന്നും അല്മുദാഖ പറഞ്ഞു.