in

മൂന്നു സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ നിയന്ത്രണചുമതല ഹസാദിന്

ദോഹ: അല്‍വഖ്‌റ, ഉംസലാല്‍, അല്‍സെയ്ലിയ എന്നിവിടങ്ങളിലെ മൂന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഹസാദിനെ ചുമതലപ്പെടുത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ നിര്‍ദേശപ്രകാരമാണിത്.

മൂന്നു മാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിനായി ഹസാദിന്റെ ഉപസ്ഥാനമായി അസ്വാഖ് ഫോര്‍ ഫുഡ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഈ കമ്പനിയായിരിക്കും മൂന്ന് മാര്‍ക്കറ്റുകളും നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.

അസ്വാഖ് എന്ന പേരില്‍ പുതിയ കമ്പനിയുടെ രൂപീകരണം പ്രഖ്യാപിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഹസാദ് സിഇഒ മുഹമ്മദ് ബിന്‍ ബാദര്‍ അല്‍സദാ പറഞ്ഞു. വ്യാപാരികള്‍, നിര്‍മ്മാതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കമ്പനി മൂന്ന് മാര്‍ക്കറ്റുകളും വികസിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസ്വാഖ് കമ്പനിയുടെ ജനറല്‍ മാനേജരായി മുഹമ്മദ് ഘനീം അല്‍കുബൈസിയെ നിയമിച്ചു. ദേശീയ കാഴ്ചപ്പാട് കൈവരിക്കുക, രാജ്യത്തിന്റെ സ്വയംപര്യാപ്തതാ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ മൂന്ന് കേന്ദ്ര മാര്‍ക്കറ്റുകളിലും പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് അല്‍കുബൈസി പറഞ്ഞു.

മൂന്നു മാര്‍ക്കറ്റുകളും വര്‍ഷാവസാനത്തിനുമുമ്പ് തുറക്കും. അസ്വാഖ് ഇതിനകം തന്നെ വകയിരുത്തല്‍ പ്രക്രിയ, മൂല്യനിര്‍ണ്ണയ മാനദണ്ഡം, വാടകക്കാരുടെ ബാധ്യതകള്‍ എന്നിവയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇവ ഉടന്‍ പ്രഖ്യാപിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യുഎന്‍ യുവ കാലാവസ്ഥാ ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു

ഖത്തറിന്റെ സംഘടനാശേഷിയെ പ്രശംസിച്ച് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍