in ,

മൂന്ന് ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ ഓഫീസ് ഒരു കുടക്കീഴില്‍; നാളെ മുതല്‍ തുടക്കം

അശ്‌റഫ് തൂണേരി

ദോഹ

ഇന്ത്യന്‍ എംബസിക്ക് കീഴിലെ മൂന്നു സാമൂഹിക സംഘടനകള്‍ ഒരു കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം സജ്ജീകരിക്കുന്നു.  ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫോറം (ഐ സി ബി എഫ്),  ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി), ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി)  എന്നീ സംഘടനകള്‍ക്കായുള്ള പുതിയ ഓഫീസാണ് നാളെ മുതല്‍ ആരംഭിക്കുന്നത്.

നുഐജ ഏരിയയില്‍ മാള്‍ സിഗ്‌നലിനും കഹ്‌റാമാ സിഗ്‌നലിനുമിടയിലെ തൈസീര്‍ പെട്രോള്‍ സ്‌റ്റേഷന് പിറകിലായാണ്  ഓഫീസ് തുടക്കം കുറിക്കുന്നതെന്ന് ഐ സി ബി എഫ് പ്രസിഡന്റ് പി എന്‍ ബാബുരാജ് അറിയിച്ചു. 150 പേരെ ഉള്‍ക്കൊള്ളാവുന്ന ഹാള്‍, 5 മീറ്റിംഗ് റൂമുകള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ ഓഫീസ്.

സപ്തംബറിലോ ഒക്ടോബറിലോ തുടക്കമാവുന്ന തരത്തില്‍ കഫ്‌റ്റേരിയയും  ഓഫീസ് സമുച്ഛയത്തില്‍ ആലോചനയിലുണ്ട്. വിപുലമായ പാര്‍ക്കിംഗ് സംവിധാനം പരിസരത്തുള്ള ഗ്രൗണ്ടില്‍ ഉണ്ടെന്നും  പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാവുന്ന രൂപത്തിലാണ് സംവിധാനങ്ങള്‍ ക്രമീകരിച്ചരിക്കുന്നതെന്നും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് നിലംഗ്ഷു ഡെ വ്യക്തമാക്കി.

പുതിയ ഓഫീസിന്റെ  ഔദ്യോഗിക ഉത്ഘാടനം പിന്നീട് നടക്കും. ഒരു കുടക്കീഴില്‍ 3 സംഘടനകളും പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത് പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹമദ് വിമാനത്താവളത്തിലേക്കുള്ള ദോഹ മെട്രോ ലിങ്ക് ഉടന്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്

ശബാബ് ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു