in , ,

മൂന്ന് പുതിയ പാര്‍ക്കുകളുടെ നിര്‍മാണത്തിന് തുടക്കം

ദോഹ: രാജ്യത്ത് മൂന്ന് പുതിയ പാര്‍ക്കുകളുടെ നിര്‍മാണത്തിന് തുടക്കമായതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. അല്‍ഗറാഫ, ഉം അല്‍സെനീം എന്നിവിടങ്ങളില്‍ പുതിയ പാര്‍ക്കുകളും റൗദത്ത് അല്‍കൈലിലെ അല്‍മുംന്തസ പാര്‍ക്ക് വികസനവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യ വര്‍ധന അനുസരിച്ച് പൊതുജനങ്ങള്‍ക്കായി കൂടുതല്‍ പാര്‍ക്കുകള്‍ അനിവാര്യമായ സാഹചര്യത്തിലാണ് പുതിയ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതെന്ന് അശ്ഗാല്‍ പബ്ലിക് പ്രോജക്ട് വിഭാഗം മേധാവി എന്‍ജി.അബ്ദുള്‍ ഹകീം അല്‍ഹാഷിമി പറഞ്ഞു. മരങ്ങളും പൂന്തോട്ടങ്ങളുമെല്ലാം ഒരുക്കി പച്ചപ്പ്് പ്രദേശമായാണ് പാര്‍ക്കുകളാണു നിര്‍മിക്കുന്നത്. വ്യായാമത്തിനുള്ള സൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള കളി സ്ഥലങ്ങള്‍, സൈക്കിള്‍ സവാരിക്കാര്‍ക്കും നടത്തത്തിനുമുള്ള പാതകള്‍ എന്നിവയും പുതിയ പാര്‍ക്കുകളില്‍ ഉണ്ടാകും. മൂന്ന്് പാര്‍ക്കുകളിലുമായി 987ല്‍ പരം കാര്‍ പാര്‍ക്കിങ് സ്ലോട്ടുകളാണുള്ളത്. കൂടാതെ 2300 മരങ്ങളും നട്ടുപിടിപ്പിക്കും.
ഓരോ പാര്‍ക്കുകളിലും കുട്ടികള്‍ക്കായി രണ്ട് കളിസ്ഥലങ്ങള്‍ തയാറാകും. കുട്ടികളുടെ ശാരീരിക, മാനസിക ക്ഷേമം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണിത്. 2നും 5നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 6നും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമായാണ് 2 കളിസ്ഥലങ്ങള്‍. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെയാകും കളിസ്ഥലം നിര്‍മിക്കുന്നത്.
വ്യായാമത്തിനുള്ള കായിക ഉപകരണങ്ങളുമുണ്ടാകും. ഹരിത കെട്ടിടങ്ങളുടെ രണ്ടാം ഗ്രേഡ് ഗുണനിലവാരം ഉറപ്പാക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് മൂന്ന് പാര്‍ക്കുകളിലും ഉണ്ടാകുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഇഎഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

മഞ്ഞുരുകുന്നു; ഉപരോധ രാജ്യങ്ങള്‍ ഫുട്ബാള്‍ കളിക്കാന്‍ ഖത്തറിലേക്ക്