in ,

മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-03 18:59:02Z | |
Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-03 18:59:02Z | |

അല്‍ഖോറില്‍ പൊതുസ്വത്തുക്കളുടെ കയ്യേറ്റം നീക്കം ചെയ്തു

ദോഹ: അല്‍ഖോര്‍- അല്‍ദഖീറ മുനിസിപ്പാലിറ്റിയില്‍ പൊതുസ്വത്തുക്കളുടെ കയ്യേറ്റം നീക്കം ചെയ്തു തുടങ്ങി. മുനിസിപ്പാലിറ്റിയിലെ മെക്കാനിക്കല്‍ എക്യുപ്മെന്റ് വകുപ്പ്, ആഭ്യന്തര സുരക്ഷാസേന ലഖ്‌വിയ എന്നിവയുമായി സഹകരിച്ചാണ് റാസ് മെറിദിജ പ്രദേശത്തെ പൊതുസ്വത്തുക്കളുടെ കയ്യേറ്റം നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം നടത്തിയത്. പൊതു, സ്വകാര്യ സ്വത്ത് സംബന്ധിച്ച 1987 ലെ പത്താം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി. അല്‍ഖോര്‍ ദഖീറ മുനിസിപ്പാലിറ്റിയുടെ ഭൂമിശാസ്ത്രപരമായ പരിധിയില്‍ ലൈസന്‍സില്ലാതെ കെട്ടിടനിര്‍മാണം നടത്തിയത് പരിശോധനയില്‍ കണ്ടെത്തി. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആവശ്യമായ അംഗീകാരങ്ങളും ലൈസന്‍സുകളും നേടുന്നതിന് മുനിസിപ്പാലിറ്റി ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഓരോ കേസിലും നിര്‍ദ്ദിഷ്ട വ്യവസ്ഥകളും സവിശേഷതകളും അനുസരിച്ചാണ് ലൈസന്‍സ് നേടേണ്ടത്. എന്തെങ്കിലും അന്വേഷണങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ 184 എന്ന നമ്പറില്‍ വിളിക്കാം. ആരെങ്കിലും സര്‍ക്കാര്‍ വസ്തുവകകള്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ ഉടന്‍ ഒഴിവാക്കണം. അതല്ലെങ്കില്‍ കയ്യേറ്റക്കാരുടെ ചെലവില്‍ ഒഴിപ്പിക്കും. അതേസമയം, നിയന്ത്രണങ്ങള്‍ പാലിക്കാനും എല്ലാത്തരം ലംഘനങ്ങളും ഒഴിവാക്കാനും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അടുത്തിടെ മൃഗസംരക്ഷണ കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ മൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ പരിശോധനാ കാമ്പയിനുകള്‍ നടപ്പാക്കും. നിലവിലുള്ള എല്ലാ ലംഘനങ്ങളും ഇന്‍സ്‌പെക്ടര്‍മാര്‍ നിരീക്ഷിക്കുകയും നീക്കം ചെയ്യുകയും നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങള്‍, ചട്ടങ്ങള്‍, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി എല്ലാ ലംഘനങ്ങളും പരിഹരിക്കാനും ഇന്‍സ്‌പെക്ടര്‍മാരുമായി സഹകരിക്കാനും മന്ത്രാലയം മൃഗസംരക്ഷണ ഫാമുകളോട് ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ ഇക്കാര്യത്തില്‍ ബാധകമായ നിയമങ്ങളിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയരാകുമെന്നും അറിയിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റോബോട്ട് സഹായത്തോടെ 100-ാമത് കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി

നിരോധിത സ്ഥലങ്ങളില്‍ ഒട്ടകങ്ങള്‍ മേയ്ക്കുന്നതിനെതിരെ നടപടി