in

മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഗാ മെഡിക്കല്‍ ക്യാമ്പ് അംബാസഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറും നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററും സംയുക്തമായി നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ ഉദ്ഘാടനം ചെയ്തു. നാനൂറോളം പേര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ സൗജന്യ വൈദ്യ പരിശോധനയും മരുന്നുകളും നല്‍കി. നിരവധി പേര്‍ രക്തദാന ക്യാമ്പിലും പങ്കെടുത്തു. ഐസിബിഎഫ് പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എസ്ആര്‍എച് ഫഹ്മി, വെല്‍കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുക്താര്‍, എംപഖ് ജനറല്‍ സെക്രട്ടറി സി ഹാസ് ബാബു, അലിവിയ സിഇഒ ഉദയകമാര്‍, നിയാര്‍ക്ക് ലേഡിസ് വിംഗ് പ്രസിഡണ്ട് റംസി റിയാസ്, വെല്‍കെയര്‍ ഓപ്പറേഷന്‍ മാനേജര്‍ ഡൈന്‍ പയസ്, എം.പി ട്രെഡേര്‍സ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഷാഹീന്‍ ഷാഫി സംസാരിച്ചു. നിയാര്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷറഫ് കെ.പി. സ്വാഗതവും എംപഖ് പ്രസിഡണ്ട് രാമന്‍ നായര്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ ഹാന്‍ഡ്‌ബോള്‍: ജപ്പാനെതിരെയും ജയം, ഖത്തര്‍ പ്രധാനറൗണ്ടില്‍

വിദേശകാര്യ മന്ത്രി കുവൈത്തില്‍; അമീറുമായി ചര്‍ച്ച നടത്തി