in , , , ,

മെട്രോ ഗോള്‍ഡ് ലൈന്‍ വ്യാഴാഴ്ച തുറക്കും

ദോഹ: ഖത്തര്‍ 2022 ലോകകപ്പ് ഫുട്ബാളിന് കൃത്യം മൂന്നു വര്‍ഷം മാത്രം ബാക്കിയുണ്ടാകവെ ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈന്‍ നാളെ പൊതുജനങ്ങള്‍ക്കായി തുറക്കും. 2022 നവംബര്‍ 21നാണ് ലോകകപ്പ് ഫുട്ബാളിന്റെ കിക്കോഫ്.
റാസ് അബുഅബൂദില്‍ നിന്നും അല്‍ അസീസിയയിലേക്കാണ് ഗോള്‍ഡ് ലൈന്‍ നീളുന്നത്. റാസ് അബു അബൂദിന് പുറമേ നാഷണല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുശൈരിബ്, ബിന്‍ മഹമ്മൂദ്, അല്‍ സദ്ദ്, സുഡാന്‍, ജവാന്‍, അല്‍ വഅബ്, സ്‌പോര്‍ട്‌സ് സിറ്റി, അസീസിയ എന്നിവയാണ് ദോഹയുടെ കിഴക്കു പടിഞ്ഞാറിനെ ബന്ധിപ്പിക്കുന്ന ഗോള്‍ഡ് ലൈനിലെ സ്‌റ്റേഷനുകള്‍.
റെഡ്‌ലൈനില്‍ മെട്രോ ഓടുന്ന അതേ സമയത്തു തന്നെയാണ് ഗോള്‍ഡ് ലൈനിലും ഓട്ടമുണ്ടാവുക. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറു മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 വരേയുമാണ് മെട്രോ സര്‍വീസ് നടത്തുക.
ദോഹ മെട്രോ ഉപയോക്താക്കള്‍ക്ക് മുശൈരിബ് സ്‌റ്റേഷനില്‍ റെഡ്, ഗോള്‍ഡ് ലൈനുകള്‍ മാറാനാവും. സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് മെട്രോ സര്‍വീസ് കൂടുതല്‍ സഹായകരമാകാന്‍ മെട്രോ സ്‌റ്റേഷനിലേക്കും തിരിച്ചും ബസ് സര്‍വീസുകളുമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചരിത്രത്തെ തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിലും: മിസ്ഹബ്‌

വൃക്കയിലെ കല്ല് നീക്കല്‍: ആദ്യ റോബോട്ടിക് ചികിത്സക്ക് തുടക്കം