in

മെഡല്‍ പട്ടികയില്‍ സ്‌പെയിന്‍ തന്നെ മുന്നില്‍, ഇറ്റലി തൊട്ടുപിന്നില്‍

വനിതകളുടെ കൈറ്റ്‌ഫോയില്‍ റേസിങില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ ഡാനിയേല മൊറോസ് വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്കൊപ്പം

ദോഹ: ഖത്തറില്‍ തുടരുന്ന പ്രഥമ അനോക് ലോക ബീച്ച് ഗെയിംസില്‍ അഞ്ചു സ്വര്‍ണവും രണ്ടു വെങ്കലവുമായി സ്‌പെയിന്‍ തന്നെ മുന്നില്‍. നാലു സ്വര്‍ണവും ഒരു വെള്ളിയുമായി ഇറ്റലി രണ്ടാമത്. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയുമായി ജപ്പാന്‍ മൂന്നാമത്. രണ്ടു സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവുമായി ജോര്‍ജിയ നാലാമത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമായി ബ്രസീല്‍ അഞ്ചാമത്. റഷ്യ, ബെലാറസ്, നെതര്‍ലന്റ്, കൊളംബിയ, പാകിസ്താന്‍, യുഎസ്എ, നൈജീരിയ, ഇറാന്‍ ടീമുകള്‍ക്കു ഓരോന്നുവീതം സ്വര്‍ണം. കത്താറ ബീച്ചില്‍ ഇന്നലെ നടന്ന അക്വാത്ത്‌ലോണ്‍ മിക്‌സഡ് റിലേ സ്വര്‍ണം സ്‌പെയിന്‍ സ്വന്തമാക്കി. കെവിന്‍ വിന്വേല- ഫ്രാന്‍സിസ്‌ക ടൗസ് സഖ്യമാണ് സ്വര്‍ണം സ്വന്തമാക്കിയത്.

നേരത്തെ അകാത്ത്‌ലണ്‍ പുരുഷ, വനിതാ വ്യക്തിഗത വിഭാഗങ്ങളിലും സ്്പാനിഷ് താരങ്ങള്‍ക്കായിരുന്നു സ്വര്‍ണം. ഇതോടെ പ്രഥമ ലോക ബീച്ച് ഗെയിംസില്‍ ഇരട്ട സ്വര്‍ണം നേടിയ ആദ്യ താരങ്ങളെന്ന ഖ്യാതി വിന്വേലക്കും ടൗസിനും ലഭിച്ചു.മിക്‌സഡ് റിലേയില്‍ ഒരു മണിക്കൂര്‍ 03.43 മിനുട്ടിലാണ് സ്പാനിഷ് സഖ്യം ഫിനിഷ് ചെയ്തത്. അസര്‍ബൈജാന്റെ റോസ്തിസ്ലാവ് പെവ്റ്റ്‌സോവ്- സെനിയ ലെവ്‌കോവ്‌സ്‌ക സഖ്യം വെള്ളിയും ഹംഗറിയുടെ മാര്‍ക്ക് ദെവയ്- മാര്‍ട്ട ക്രൊപ്‌കോ സഖ്യം വെങ്കലവും നേടി. വനിതകളുടെ കൈറ്റ്‌ഫോയില്‍ റേസിങില്‍ അമേരിക്കയുടെ ഡാനിയേല മൊറോസ് സ്വര്‍ണവും പോളണ്ടിന്റെ ജൂലിയ ഡമസ്വിക്‌സ് വെള്ളിയും റഷ്യയുടെ എലേന കലിനിന വെങ്കലവും നേടി. ബീച്ച് ടെന്നീസ് വനിതകളുടെ ഡബിള്‍സില്‍ ഇറ്റലിയുടെ ഫ്‌ളാമിന ഡാനിയ- നിക്കോള്‍ നൊബൈല്‍ സഖ്യം സ്വര്‍ണവും ബ്രസീലിന്റെ ജൊവാന കോര്‍ട്ടെസ്- റഫെല്ല മില്ലര്‍ സഖ്യം വെള്ളിയും റഷ്യയുടെ ദാരിയ ചുരകോവ- ഇറിന ഗ്ലിമകോവ സഖ്യം വെങ്കലവും നേടി. പുരുഷവിഭാഗം ഡബിള്‍സില്‍ റഷ്യയുടെ സെര്‍ജി കുപ്റ്റ്‌സോവ്- നികിത ബര്‍മാകിന്‍ സഖ്യത്തിനാണ് വെങ്കലം.

ബീച്ച് റെസ് ലിങ് വനിതകളുടെ 60 കിലോയില്‍ ഇറ്റലിയുടെ ഫ്രാന്‍സിസ്‌ക ഇന്‍ഡെലികാറ്റോ സ്വര്‍ണവും തുര്‍ക്കിയുടെ മെഹ്‌ലിക ഒസ്റ്റുര്‍ക്ക് വെള്ളിയും അമേരിക്കയുടെ ഷൗന കെംപ് വെങ്കലവും നേടി. 70 കിലോയില്‍ നൈജീരിയയുടെ ബ്ലെസ്സിങ് ജോയ് ഒനൈബൂച്ചി സ്വര്‍ണവും ഹംഗറിയുടെ സനെറ്റ് നെമത് വെള്ളിയും ഉക്രെയ്‌നിന്റെ ഇറിന പാസ്ചിനിക് വെങ്കലവും നേടി. പുരുഷവിഭാഗം 80 കിലോയില്‍ ജോര്‍ജിയയുടെ ദവിത് കുത്സിഷ്‌വില്ലി സ്വര്‍ണവും അസര്‍ബൈജാന്റെ ഇബ്രാഹിം യുസുബോവ് വെള്ളിയുംഉക്രെയ്‌നിന്റെ വസൈല്‍ മൈഖലിയോവ് വെങ്കലവും നേടി. 90 കിലോയില്‍ ഇറാനിന്റെ പൗയ റഹ്മാനി സ്വര്‍ണവും തുര്‍ക്കിയുടെ ഉഫുക് യില്‍മസ് വെള്ളിയും ജോര്‍ജിയയുടെ മമുക കോഡ്‌സയ വെങ്കലവും നേടി.

തിങ്കളാഴ്ച രാത്രി നടന്ന ബൗള്‍ഡറിങ് പുരുഷവിഭാഗത്തില്‍ ജപ്പാനാണ് സ്വര്‍ണവും വെള്ളിയും. കുത്തനെയുളള ചുവരില്‍ അള്ളിപിടിച്ച് കയറുന്ന സാഹസിക കായികമത്സരമാണ് ബൗള്‍ഡറിങ്. ജാപ്പനീസ് താരങ്ങളായ കെയ് ഹരാദ സ്വര്‍ണവും കെയ്റ്റ വതാബെ വെള്ളിയും ജര്‍മ്മനിയുടെ ഫിലിപ്പ് മാര്‍ട്ടിന്‍ വെങ്കലവും നേടി. വനിതകളുടെ സ്‌കേറ്റ്‌ബോര്‍ഡിങ് പാര്‍ക്ക് മത്സരത്തിലും ജപ്പാന്‍ സ്വര്‍ണവും വെള്ളിയും നേടി. സകൂര യൊസൊസുമി സ്വര്‍ണവും കിഹാന ഒഗാവ വെള്ളിയും നേടി. സ്‌പെയിനിന്റെ ജൂലിയ ബെനെഡിറ്റിക്കാണ് വെങ്കലം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അനോക് ലോക ബീച്ച് ഗെയിംസ്: ബീച്ച് വോളിബോളില്‍ ഖത്തര്‍ ഫൈനലില്‍

2022 ലോകകപ്പ് യോഗ്യത: ഒമാനെതിരെ ഖത്തറിന് ജയം