in , ,

മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം; ഫലസ്തീന് ഖത്തര്‍ ചാരിറ്റിയുടെ സഹായം

ദോഹ: ഗസയില്‍ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി റാമല്ലയിലെ തദ്ദേശഭരണ മന്ത്രാലയവുമായി ഖത്തര്‍ ചാരിറ്റി ധാരണാപത്രം ഒപ്പിട്ടു. ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയുമായി(ജയ്ക) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് ഒരു ദശലക്ഷം റിയാല്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്.
ജയ്ക ഫലസ്തീന്‍ ഓഫീസ് ചീഫ് പ്രതിനിധി അബെ തോഷിയയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സാന്നിധ്യത്തില്‍ ഫലസ്തീന്‍ തദ്ദേശ സ്വയംഭരണ മന്ത്രി മജ്ദി അല്‍സാലിഹ്, റാമല്ലയിലെ ഖത്തര്‍ ചാരിറ്റിയുടെ ഓഫീസ് ഡയറക്ടര്‍ ഹുത്തൈഫ സെയ്ദ് ജലാംന എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ജെയ്കയും ഫലസ്തീന്‍ തദ്ദേശ സ്വയംഭരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക സര്‍ക്കാരും തെക്കന്‍ മധ്യ ഗസയിലെ മാലിന്യ സംസ്‌കരണത്തിനായുള്ള ജോയിന്റ് സര്‍വീസ് കൗണ്‍സിലും (ജെഎസ്‌സി)സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗസയിലെ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് സുസ്ഥിരമായ ഒരു സംവിധാനം ഉറപ്പു നല്‍കുന്ന ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞതില്‍ മന്ത്രി സാലിഹ് സന്തോഷം പ്രകടിപ്പിച്ചു.
ഫലസ്തീന്‍ ജനതയെ പിന്തുണച്ച ഖത്തരി ജനതക്കും ഖത്തര്‍ ചാരിറ്റിക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഖത്തര്‍ ചാരിറ്റിയും വെസ്റ്റ് ബാങ്കിലെ തദ്ദേശഭരണ മന്ത്രാലയവും ഗസയും തമ്മിലുള്ള മുന്നോട്ടുള്ള സഹകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമാണിതെന്നും വെസ്റ്റ് ബാങ്കിലും മെഡിക്കല്‍ മാലിന്യ സംസ്‌കരണം എളുപ്പത്തിലാക്കുന്നതിന് ഖത്തര്‍ ചാരിറ്റിയുടെ സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീന്‍ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഖത്തര്‍ ചാരിറ്റി എന്നും കൂടെയുണ്ടാവുമെന്നു ഖത്തര്‍ ചാറ്റി പ്രതിനിധി ജലാംന പറഞ്ഞു.
ഗസയിലെ മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ സ്ഥാപനത്തിലും പ്രവര്‍ത്തനത്തിലും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുന്നതിന് ഫലസ്തീനിലെ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഗസ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പദ്ധതി.
തെക്കന്‍ ഗസയിലെ ശുദ്ധീകരണ പ്ലാന്റില്‍ മെഡിക്കല്‍ മാലിന്യ സംസ്‌കരണ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതി നല്‍കുന്നതിന് ഖത്തര്‍ ചാരിറ്റി സൗരോര്‍ജ്ജ സംവിധാനം വിതരണം ചെയ്യുമെന്ന് ഖത്തര്‍ ചാരിറ്റി പ്രഖ്യാപിച്ചു.
ഗസയിലെ വൈദ്യുതി വിതരണ മേഖലയിലും ഖത്തര്‍ ചാരിറ്റി നേരത്തെ നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അല്‍ജസീറക്ക് നാല് ഡിജിറ്റല്‍ അവാര്‍ഡുകള്‍

സീലൈന്‍ പ്രദേശത്തെ അപകടങ്ങള്‍ കുറക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടരും