in , ,

മേഖലയിലെ നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയെന്ന് മന്ത്രിസഭ

ദോഹ: മേഖലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മന്ത്രിസഭ. ആഭിപ്രായഭിന്നതകള്‍ പരിഹരിക്കുന്നതിന് സമാധാനപരമായ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.യുക്തിയുടെയും വിവേകത്തിന്റെയും ശബ്ദം ഉയര്‍ത്തേണ്ടതിന്റെയും പിരിമുറുക്കം കുറക്കേണ്ടതിന്റെയും തീവ്രത അവസാനിപ്പിക്കേണ്ടതിന്റെയും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തേണ്ടതിന്റെയും ആവശ്യകത മന്ത്രിസഭ ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിലവിലെ സാഹചര്യങ്ങളിലുള്ള ഉത്കണ്ഠ പ്രകടിപ്പിച്ചത്. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഇസ്സ ബിന്‍ സാദ് അല്‍ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു.നിലവിലെ ഇറാന്‍-യുഎസ് പ്രതിസന്ധിയുടെ തീവ്രത നിര്‍വീര്യമാക്കാനുള്ള എല്ലാ മേഖലാ, രാജ്യാന്തര കക്ഷികളുടേയും ശ്രമങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. മറ്റ് രാജ്യങ്ങളും രാജ്യാന്തര സമൂഹവും മേഖലയിലെ ജനങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്വപരമായി ഇടപെടണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു. ജനസംഖ്യാശാസ്ത്രത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതു സംബന്ധിച്ച ആസൂത്രണ, സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ റിപ്പോര്‍ട്ടും പൊതു മേല്‍നോട്ടത്തിനായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ കാഴ്ചപ്പാടുകളും ദേശീയ വികസന തന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍നടപടികളും മന്ത്രിസഭ അവലോകനം ചെയ്തു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തു.ചര്‍ച്ച ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വീണ്ടുമൊരു യുദ്ധം വര്‍ഷങ്ങള്‍ നീളുന്ന പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഖത്തര്‍

കുന്തിരിക്ക മുത്തുകളുടെ പ്രദര്‍ശനത്തിന് കത്താറയില്‍ തുടക്കമായി