
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ദോഹയിലെ ഫുട്‌ബോള്‍ കൂട്ടായ്മയായ മേറ്റ്‌സ് ഖത്തര്‍ ഹിലാല്‍ കാംബ്രിഡ്ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മേറ്റ്‌സ് സഫയര്‍ ചാമ്പ്യന്‍മാരായി. എതിരില്ലാത്ത ഒരുഗോളിന് മേറ്റ്‌സ് ഡയമണ്ടിനെ പരാജയപ്പെടുത്തിയാണ് ജയം. അബ്ബാസ് ഊട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. അലി ദോഹ, ഹസ്സന്‍ ചാലാട് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. മേറ്റ്‌സ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സലിം കോഴിശ്ശേരി അധ്യക്ഷത വഹിച്ചു. മേറ്റ്‌സ് എക്‌സിക്യൂട്ടീവ് അംഗം അബി നന്ദി പറഞ്ഞു.