in ,

മൊഗാദിഷുവില്‍ പരിക്കേറ്റ 12പേരെ ചികിത്സക്കായി വിമാനമാര്‍ഗം ഖത്തറിലെത്തിച്ചു

മൊഗാദിഷുവില്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ ഖത്തറില്‍ ചികിത്സക്കായി കൊണ്ടുവരുന്നതിനായി ഖത്തര്‍ എയര്‍ക്രാഫ്റ്റിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍

ദോഹ: മൊഗാദിഷുവില്‍ പരിക്കേറ്റ പന്ത്രണ്ട് പേരെ ചികിത്സക്കായി വിമാനമാര്‍ഗം ഖത്തറിലെത്തിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊഗാദിഷു മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു നടത്തിയ ചാവേര്‍ ആക്രമണത്തില്‍ പരിക്കേറ്റവരെയാണ് ചികിത്സക്കായി ഖത്തര്‍ മെഡിക്കല്‍ ജീവനക്കാരും അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും അടങ്ങിയ വിമാനത്തില്‍ ഖത്തറിലേക്ക് കൊണ്ടുവന്നത്.

സൊമാലി തലസ്ഥാനമായ മൊഗാദിഷുവിലെ ആദെന്‍ അദ്ദെ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് മൊഗാദിഷു മേയര്‍ ഉള്‍പ്പടെ പന്ത്രണ്ടുപേരെയും ദോഹയിലേക്ക് വിമാനമാര്‍ഗം എത്തിച്ചത്. സൊമാലിയ യുവജന കായിക മന്ത്രി ഖാദിജോ മുഹമ്മദ് ദിരിയെയുടെ നേത്വത്തില് പതിനാറു പേരടങ്ങിയ സംഘം വിമാനത്തില്‍ ഇവരെ അനുഗമിച്ചു.

ഖത്തര്‍ വിമാനം മൊഗാദിഷുവില്‍ ലാന്റ് ചെയ്തപ്പോള്‍ സൊമാലിയ ഡെപ്യൂട്ടി പ്രധാനമന്ത്രി മഹ്ദി മുഹമ്മദ് ഗുലൈദ്, സൊമാലിയയിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ബിന്‍ ഹംസ ഹാഷിം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

പീപ്പിള്‍ അസംബ്ലിയിലും സൊമാലിയ സെനറ്റിലമുള്ള നിരവധി മന്ത്രിമാരും ഡെപ്യൂട്ടിമാരും സൊമാലിയയില്‍ അംഗീകാരമുള്ള പ്രാദേശിക, രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും ഖത്തര്‍ വിമാനത്തെ സ്വാഗതം ചെയ്യാന്‍ എത്തിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എച്ച്എംസി യാത്രാ ക്ലിനിക്കിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു

ഈത്തപ്പഴ മേള: രണ്ടു ദിനങ്ങളിലായി വില്‍പ്പന നടത്തിയത് 21 ടണ്‍