in ,

മൊറോക്കോ ഫെസ്റ്റിവലിലെ ഗന്നാസ് സൊസൈറ്റിയുടെ പങ്കാളിത്തം സമാപിച്ചു

മൊറോക്കോയിലെ ലറാഷെ രാജ്യാന്തര ഫെസ്റ്റിവലില്‍ ഗന്നാസ് സൊസൈറ്റി സംഘടിപ്പിച്ച മത്സരത്തില്‍ നിന്ന്

ദോഹ: മൊറോക്കോയിലെ കല, സംസ്‌കാരം, പൈതൃകം എന്നിവ ലക്ഷ്യമിട്ടുള്ള ഒന്‍പതാമത് ലറാഷെ രാജ്യാന്തര ഫെസ്റ്റിവലില്‍ ഖത്തരി സൊസൈറ്റി ഓഫ് അല്‍ഗന്നാസിന്റെ പങ്കാളിത്തം സമാപിച്ചു. തുടര്‍ച്ചയായ എട്ടാംവര്‍ഷമാണ് ഗന്നാസ് സൊസൈറ്റി ഫെസ്റ്റിവലില്‍ പങ്കെടുത്തത്.

ജൂലൈ 25 മുതല്‍ 30വരെയായിരുന്നു ഫെസ്റ്റിവല്‍. ഗന്നാസ് സൊസൈറ്റിയുടെ പവലിയനില്‍ വലിയ സന്ദര്‍ശകപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ആദ്യ ദിവസം മക്ക സ്‌ക്വയര്‍ മുതല്‍ തഹ്‌രീര്‍ സ്‌ക്വയര്‍വരെ നടന്ന ഫെസ്റ്റിവലിന്റെ ഭാഗമായ കാര്‍ണിവലില്‍ ഗന്നാസ് സൊസൈറ്റി പങ്കെടുത്തിരുന്നു.

ഖത്തരി പവലിയന്‍ കവിതയുടെ ഭവനം(ഹൗസ് ഓഫ് പൊയട്രി) ശ്രദ്ധേയമായ രീതിയിലായിരുന്നു ഡിസൈന്‍ ചെയ്തിരുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മത്സരവിജയികള്‍ക്ക് ഖത്തരി പവലിയനില്‍വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മൊറോക്കോയുടെ മുഹമ്മദ് ആറാമന്‍ രാജാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ വടക്കന്‍ നഗരമായ ലറാഷെയിലാണ് ഫെസ്റ്റിവല്‍ നടന്നുവരുന്നത്. ലറാഷെയും അതിന്റെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ അഭിലാഷങ്ങള്‍ എന്ന പ്രമേയത്തിലാണ് ഫെസ്റ്റിവല്‍.

അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ ജനതകള്‍ തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റത്തിനുള്ള വേദിയാണിത്. ഖത്തറിനു പുറമെ കുവൈത്ത്, ഒമാന്‍, ഫലസ്തീന്‍, ജോര്‍ദാന്‍, സ്‌പെയിന്‍ രാജ്യങ്ങളും ആതിഥേയരായ മൊറോക്കോയും പങ്കെടുക്കുത്തു.

ഗന്നാസ് സൊസൈറ്റി ചെയര്‍മാന്‍ അലി ബിന്‍ ഖതാം അല്‍മഹാഷാദിയാണ് ഖത്തര്‍ പ്രതിനിധി സംഘത്തെ നയിച്ചത്. സൊസൈറ്റി സെക്രട്ടറി സായിദ് ബിന്‍ അലി അല്‍ മാദിദും മറ്റു നിരവധി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

മികച്ച വരവേല്‍പ്പിന് മൊറോക്കോ രാജാവിന് അല്‍മഹാഷാദി നന്ദി അറിയിച്ചു. ഫെസ്റ്റിവലിന്റെ സംഘാടകരില്‍നിന്നും ലക്ഷിച്ച ക്ഷണത്തെത്തുടര്‍ന്നായിരുന്നു ഗന്നാസ് സൊസൈറ്റി പങ്കെടുത്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആസ്പയര്‍ സോണ്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു; 250ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു

ഇറാഖി അംബാസഡര്‍ കത്താറയില്‍ സന്ദര്‍ശനം നടത്തി