in ,

മോദി ഇന്ത്യയില്‍ ഗോദ്‌സെ കൂടുതല്‍ ആദരണീയനാവുന്നു: ഷാനിമോള്‍ ഉസ്മാന്‍

അഡ്വ. ഷാനിമോള്‍ ഉസ്്മാനും ജ്യോതികുമാര്‍ ചാമക്കലയും ഖത്തര്‍ ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍

ദോഹ: മോദി വീണ്ടും അധികാരത്തിലെത്തിയ ഇന്ത്യയില്‍ ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയെ തമസ്‌കരിക്കുകയും ഗാന്ധിയുടെ ഘാതകനായ ഗോദ്‌സെ കൂടുതല്‍ ആദരണീയനാവുകയും ചെയ്യുന്നുവെന്ന് മുന്‍ എ ഐ സി സി സെക്രട്ടറിയും കെ പി സി സി രാഷ്ട്രീയ കാര്യസമിതിയംഗവുമായ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍. ഇന്‍കാസ് കോഴിക്കോട് ചടങ്ങില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ അവര്‍ ചന്ദ്രിക ഖത്തര്‍ ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു.  

രാജ്യത്തെ രാഷ്ട്രീയം തന്നെ കലുഷിതമായി നീങ്ങുകയാണ്. മതേതരത്വവും ജനാധിപത്യവും ഏറ്റവും അപകടകരമായി മുന്നോട്ടുപോവുകയാണ്. ബി ജെ പി തെരെഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് അവരുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ സുരക്ഷിതമാണെന്ന് പറയാനാവില്ല. മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയതും രാജസ്ഥാനിലെ കൊലപാതകങ്ങളും ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ  രോഹിത് വെമുലയുടെ ആത്മഹത്യയുമെല്ലാം ഇന്നും ഇന്ത്യയെ വേട്ടയാടികൊണ്ടിരിക്കുന്നു. ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാവുന്ന സംഭവങ്ങളല്ല കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വലിയ ഭീഷണി നിലനില്‍ക്കുകയാണ്.

ഇന്ത്യയെ ഉയരത്തില്‍ എത്തിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വലിയ ശ്രമങ്ങളാണുണ്ടായത്. പഴയകാല രാഷ്ടനേതാക്കളുടെ  പ്രയത്‌നം ആര്‍ക്കും വിസ്മരിക്കാനാവില്ല.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാത്രമേ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനാവുകയുള്ളൂ. രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് രാഹുല്‍ഗാന്ധി എന്ന നന്മ മരത്തെ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ ഉയര്‍ന്നുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

പക്ഷെ അത് നടന്നില്ല. ജനാധിപത്യ മതേതര നിലപാടുള്ളവരെ ഒരുമിപ്പിച്ച് മുന്നോട്ടുപോവാനും  പരാജയം സംബന്ധിച്ച് പഠിച്ച് പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസ്സ് ശ്രമിക്കുമെന്നും അവര്‍ വിശദീകരിച്ചു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോപ്പ അമേരിക്ക; ബ്രസീലില്‍ നിന്നും ഖത്തര്‍ മടങ്ങുന്നത് അഭിമാനത്തോടെ

വര്‍ഗീയ പ്രകടനങ്ങള്‍ പാര്‍ലമെന്റില്‍ പോലുമുണ്ടാവുന്നു: ജ്യോതികുമാര്‍ ചാമക്കാല