in

മ്യൂണിച്ച് സുരക്ഷാകമ്മിറ്റി കോര്‍ഗ്രൂപ്പ് യോഗം ഖത്തറില്‍

ദോഹ: മ്യൂണിച്ച് സുരക്ഷാ കമ്മിറ്റിയുടെ(എംഎസ്‌സി) കോര്‍ ഗ്രൂപ്പ് യോഗം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഒന്നുവരെ ദോഹയില്‍ നടക്കും.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് യോഗം. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയമാണ് യോഗം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഖത്തര്‍ ഐടി സമ്മേളനവും പ്രദര്‍ശനവും(ക്വിറ്റ്‌കോം) നടക്കും.
ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് എംഎസ്‌സി കോര്‍ഗ്രൂപ്പ് യോഗം ചേരുക.
വിവിധ സര്‍ക്കാരുകള്‍, രാജ്യാന്തര സംഘടനകള്‍, വ്യവസായ, സൈനിക, അക്കാഡമിക് മേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും. മേഖലയിലെയും രാജ്യാന്തരതലത്തിലെയും സുരക്ഷാ വിഷയങ്ങളായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. വിവരസാങ്കേതികവിദ്യാ പ്രദര്‍ശനമായ ക്വിറ്റ്‌കോമിന്റെ അഞ്ചാമത് എഡീഷനാണ് ഇത്തവണ നടക്കുക.
സുരക്ഷിത സ്മാര്‍ട്ട് നഗരങ്ങള്‍ എന്ന പ്രമേയത്തിലാണ് ഇത്തവണ സമ്മേളനം. വര്‍ധിച്ച രാജ്യാന്തര പങ്കാളിത്തം ഇത്തവണ ക്വിറ്റ്‌കോമിലുണ്ടാകും. 30,000 സന്ദര്‍ശകരെയാണ് ഇത്തവണ ക്വിറ്റ്‌കോമില്‍ പ്രതീക്ഷിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹയും ചാള്‍സ്റ്റണും ഇരട്ട നഗര കരാറില്‍ ഒപ്പുവെച്ചു

മിഡില്‍ഈസ്റ്റ് വ്യാപാരം: നേതൃശക്തിയായി ഖത്തര്‍ മാറുമെന്ന് ഗതാഗതമന്ത്രി